ആണവനിലയങ്ങള്‍ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് വ്ളാദിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ ആക്രമങ്ങള്‍ തടയാന്‍ സഖ്യകക്ഷികള്‍ ഇടപെടണമെന്നും വിനാശം വിതയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. .
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിക്കുകയാണ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്ളാദിമിര്‍ സെലന്‍സ്‌കിയെ വിളിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. യുക്രൈനിലെ ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ആവശ്യമുന്നയിച്ച്.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി.
യൂറോപ്പിലെ തന്നെ ഏറ്രവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. ആണവനിലയത്തിന് മേലുള്ള ആക്രമണം നിര്‍ത്താന്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.