ദിലീപിനൊപ്പം കാവ്യയും കുടുങ്ങി !!2017 ല്‍ നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെ പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഒരു കവര്‍ കൊണ്ടു കൊടുക്കുന്നത് താന്‍ കണ്ടെന്നായിരുന്നു സാഗര്‍ ആദ്യഘട്ടത്തില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. സാഗര്‍ അന്ന് ഇക്കാര്യം തന്റെ കാമുകിയായ ഷാരോണിനോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ കാമുകി പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സാഗര്‍ അന്വേഷണ സംഘത്തോട് ഇക്കാര്യം പറഞ്ഞെങ്കിലും എന്നാല്‍ കോടതിയില്‍ മൊഴി മാറ്റി പറയുകയായിരുന്നു…
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്താണെന്നാണ് വിവരം. സുനീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തായി.
ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. ഇയാള്‍ ഇപ്പോഴും ലക്ഷ്യയിലാണ് ജോലി ചെയ്യുന്നതെന്നാണ് സൂചന. നിലവില്‍ ദിലീപിന്റെ നിരീക്ഷണ വലയത്തിലാണ് സാഗറുള്ളതെന്നും സൂചന.സാഗറിനെ ദിലീപും സംഘവും മൊഴി മാറ്റാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.