ദിലീപിന്റെ അവസ്ഥ ഇനിയും പരിതാപകരമാകും ; സലീഷിന്റെ മരണം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

Must Read

ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു. അന്വേഷണ സംഘം സലീഷിന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സലീഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അന്വേഷണ സംഘം കാണുമെന്ന് അറിയിച്ചു. സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന സഹോദരൻന്റെ പരാതിയെ തുടർന്നാണ് നടപടി.

ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് നടത്തിയിരുന്ന സലീഷ് കാറപകടത്തിൽ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് അങ്കമാലി പൊലീസിന് പരാതി നല്‍കിയത്.

2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. ഈയടുത്ത് സലീഷിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.

Latest News

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് സന്ദീപ് വാര്യര്‍. ആത്മാഭിമാനത്തിന് മുറിവേറ്റു, പാലക്കാട് പ്രചാരണത്തിന് പോകില്ല.

പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടു. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം...

More Articles Like This