ബൈജു കൊട്ടാരക്കരക്കെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി രംഗത്ത്. ബൈജുവിനെതിരെ അരുൺ ഗോപി വക്കീൽ നോട്ടീസ് അയച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അരുൺ ഗോപിയുടെ മൊബൈലിൽ വിളിച്ചുവെന്നും ആ കോൾ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം.
ഈ ഫോൺ കോൾ തിരിച്ചെടുക്കാൻ അരുൺ ഗോപിയുടെ മൊബൈൽ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.
അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് ഒരാൾക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടേ എന്ന് അരുൺ ഗോപി ചോദിച്ചു.
ബൈജുവിനെതിരെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് അരുൺ ഗോപിയുടെ തീരുമാനം. അപകീർത്തിപ്പെടുത്തി എന്നതാണ് വിഷയം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ബൈജു കൊട്ടാരക്കര ആരോപിച്ചത്. അതിന്റെ കൂടെയാണ് അരുൺ ഗോപിയ്‌ക്കെതിരെയും ആരോപണം ഉന്നയിച്ചത്.