മഞ്ജു വാര്യരെ ഇഷ്ടമായതിനാലാണ് പ്രണയാഭ്യർത്ഥന നടത്തിയത്.മഞ്ജു വാര്യരെ ശല്യപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

Must Read

കൊച്ചി: മഞ്ജു വാര്യരെ ഇഷ്ടമായതിനാലാണ് പ്രണയാഭ്യർത്ഥന നടത്തിയത്.മഞ്ജു വാര്യരെ ശല്യപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജു വാര്യരെ ഇഷ്ടമാണെന്നും അതിനാലാണ് പ്രണയാഭ്യർത്ഥന നടത്തിയത് എന്നും സനൽകുമാർ ശശിധരൻ പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി മഞ്ജു വാര്യരുടെ പരാതിയിലും ഉണ്ടായിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായു മഞ്ജു പറയുന്നു. മഞ്ജു വാര്യര്‍ നായികയായ ‘കയറ്റം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു സനല്‍കുമാര്‍ ശശിധരന്‍.കൊച്ചി എളമക്കര പൊലീസാണ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളും പരാതിക്കാധാരമാണ്. മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This