പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ ബലിയാടാക്കി.ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി പിണറായി

Must Read

കൊച്ചി : ഒടുവിൽ പിണറായി സർക്കാർ ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി.ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ ബലിയാടാക്കി പിണറായി സർക്കാർ ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാന് മുന്നിൽ മുട്ടുമടക്കി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെ ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടു .സർക്കാരിന്റെ അനുനയത്തിന്റെ ഭാഗമായായിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്. ശാരദാ മുരളിക്കാണ് പകരം ചുമതല. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എ.കെ.ജി സെന്റർ ചർച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചത്.

സർക്കാരും ​ഗവർണർമാരും തമ്മിൽ വിയോജിപ്പുകൾ സർവ്വ സാധാരണമാണെങ്കിലും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഒപ്പിടാതെ മാറി നിൽക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവങ്ങളിലൊന്നാണ്. നിയമസഭാ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ പിണറായി നേരിട്ടെത്തിയെങ്കിലും ആരിഫ് മു​ഹമ്മദ് ഖാൻ വഴങ്ങിയില്ല. കർത്തയുടെ നിയമനത്തിൽ കെആർ ജ്യോതിലാൽ എഴുതിയ വിയോജന കത്ത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടിൽ ​ഗവർണർ ഉറച്ചുനിന്നു.

ഇതോടെയാണ് ജ്യോതിലാലിനെ മാറ്റി ശാരദാ മുരളീധരന് താൽക്കാലിക ചുമതല നൽകിയത്. തത്വത്തിൽ സർക്കാർ ​ഗവണറുടെ പിടിവാശിക്ക് മുന്നിൽ സർക്കാർ വഴങ്ങുകയായിരുന്നുവെന്നാണ് സൂചനകൾ. നേരത്തെ ​ഗവർണറുടെ നീക്കത്തിൽ വിമർശനുമായി ഭരണഘടന വിദ​ഗദ്ധൻ കാളീശ്വരം രാജ് രം​ഗത്തുവന്നിരുന്നു.

കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഭരണഘടനാ ബാധ്യതയാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിസഹകരണം ​ഗവർണർ തുടരുകയാണെങ്കിൽ, അദ്ദേഹത്തിന്റെ പ്രാഥമികമായ ദൗത്യത്തിൽ നിന്നുള്ള പിന്മാറ്റമാണ്. അങ്ങനെ വന്നാൽ കോടതിക്ക് വരെ ഇടപേടേണ്ടി വന്നേക്കുമെന്നും കാളീശ്വരം രാജ് വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്.

Latest News

സാൻ ഫെർണാൻഡോയെ സ്വീകരിച്ചു !!.വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്!!വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം!

തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്...

More Articles Like This