ക്രിസ്ത്യൻ സമുദായ വോട്ടുകൾ അകന്നത് സതീശൻ കാരണം !സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റും.കർണാടകയിൽ സിദ്ധരാമയ്യ മാറി ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും.

Must Read

ബെംഗളൂരു: ദക്ഷിണേന്ത്യയിൽ കോൺഗ്രസ് സംപൂർണ്ണ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. ഏറെ കലുഷിതമായ കേരളത്തിൽ പാർട്ടിയിലും പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും മാറ്റം വരുത്തും. സതീശൻ കോൺഗ്രസ് പാർട്ടിക്കും മുന്നണിക്കും വലിയ ഡാമേജ് ഉണ്ടാക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുകയാണ്. കോൺഗ്രസിന്റെ വോട്ടു ബാങ്കുകളായ ക്രിസ്ത്യൻ സമുദായത്തെ കോൺഗ്രസിൽ നിന്നും അകറ്റുന്നതിൽ പ്രധാനി ആയത് വിഡി സതീശൻ ആണെന്നും കേന്ദ്ര നേതൃത്വത്തിന് ബോധ്യം വന്നിരിക്കയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ എല്ലാ സാമൂതിദായങ്ങളെയും കോൺഗ്രസ് അടക്കമുള്ള നേതാക്കളെയും വളരെ ധാർഷ്ട്യത്തോടും അഹംങ്കാരത്തോടും ഇടപെടുന്ന സതീശന്റെ ശൈലി കോൺഗ്രസിന് വലിയ ഡാമേജ് ഉണ്ടായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ വസതി കോൺഗ്രസ് പ്രവർത്തകർക്ക് അഭയകേന്ദ്രം അല്ലെന്ന് കെപിസിസി പോലും വിലയിരുത്തി കഴിഞ്ഞു . സതീശൻ സിപിഎമ്മുമായി ധാരണ ആണെന്നും ഇനിയും പ്രതിപക്ഷത്ത് തുടരുക എന്നതാണ് സതീശന്റെ നീക്കം എന്നും ആരോപണം ഉണ്ട് .അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും സതീശനെ മാറ്റണമെന്നാണ് നേതാക്കളുടെ പൊതുവികാരം.

അതേസമയം കർണാടകയിൽ ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ രണ്ടര വര്‍ഷമാവുന്നതോടെ താന്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു. ഈ പ്രതികരണം വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജര്‍ക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. പക്ഷെ ശിവകുമാറിന് തന്നെയാണ് സാധ്യത കൂടുതല്‍.

 

Latest News

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി;രാജിക്കൊരുങ്ങി 9 കൗൺസിലർമാർ.നഗരസഭാ ഭരണം നഷ്ടപ്പെടും.സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്.

പാലക്കാട്: പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ...

More Articles Like This