മയക്കുമരുന്നുമായി തൃശ്ശൂരിൽ ഡോക്ടർ പിടിയിൽ ; ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്

Must Read

തൃശ്ശൂർ: മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകം. നിരോധിത മയക്കുമരുന്നുമായിഡോക്ടർ പോലീസ് പിടിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് 2.4 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് സ്വദേശിയാണ് അക്വിൽ മുഹമ്മദ് ഹുസൈൻ. ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഹോസ്റ്റലിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്.

സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പതിനഞ്ചോളം പേർ ഇവിടെയുണ്ടെന്നാണ്  അറസ്റ്റിലായ ഡോക്ടർ പറയുന്നത്. എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

 

 

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This