ഡോ. അമാനുല്ല വടക്കാങ്ങരക്ക് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

Must Read

ദോഹ : പ്രവാസി മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ഗ്രന്ഥ രചന, മാധ്യമം പ്രവര്‍ത്തനം എന്നിവക്ക് പുറമേ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നേടുവാന്‍ സഹായകമായ സ്പോക്കണ്‍ അറബിക് പുസ്തകങ്ങളും പരിശീലന പരിപാടികളും, വിജയമന്ത്രങ്ങള്‍ എന്ന മോട്ടിവേഷണല്‍ പരമ്പര, സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ എന്നിവയാണ് അമാനുല്ലയെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് 5ന് കൊല്‍ക്കത്ത മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന യു.ആര്‍.എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പ്രവാസ ലോകത്ത് സജീവമായ ഡോ. അമാനുല്ല വടക്കാങ്ങര മലയാളം, ഇംഗ്ളീഷ്, അറബി ഭാഷകളില്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ്.

80 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ ആയിരത്തിലധികം ലേഖനങ്ങള്‍, ഇന്റര്‍വ്യൂകള്‍, ഫീച്ചറുകള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് കാലം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റേയയും അസമാധാനത്തിന്റേയും അന്തരീക്ഷത്തില്‍ അമാനുല്ലയുടെ രചനയില്‍ പിറന്ന വിജയമന്ത്രങ്ങള്‍ക്ക് മികച്ച മലയാളം പോഡ്കാസ്റ്റിനുള്ള യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതരായ മുഹമ്മദ് കുഞ്ഞിപ്പയുടേയും ഹലീമയുടേയും മകനായ അമാനുല്ല ഇപ്പോള്‍ ഖത്തറിലെ പ്രമുഖ മീഡിയ സ്ഥാപനമായ മീഡിയ പ്ളസ് സി.ഇ.ഒയാണ്.
റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവര്‍ മക്കളാണ്.

Latest News

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണം.ഉപരോധവും കടുപ്പിച്ച് ഇറാനെ വീഴ്‌ത്തണമെന്ന് ഇസ്രായേലിനോട് ഡോണള്‍ഡ് ട്രംപ്.ബൈഡന്റെ നിലപാട് അല്ല ട്രംപിൻ്റേത്

വാഷിങ്ടണ്‍: ഇറാന്റെ അഹങ്കാരത്തിന് തക്കതായ മറുപടി നൽകണമെന്ന ആഹ്വാനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ഇസ്രായേലിനോട് ഡൊണാൾഡ്...

More Articles Like This