തിരുവനന്തപുരം: പോക്‌സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേര് പറയണമെന്ന് ഡി.വൈ.എസ്.പി റസ്തം ഭീഷണിപ്പെടുത്തിയതായി മോണ്‍സന്‍ മാവുങ്കല്‍ കോടതിയില്‍. പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി മുഴക്കി. നീ രാജാവിനെപ്പോലെയല്ലേ കഴിഞ്ഞിരുന്നത്, രാജാവ് തോറ്റ് കീഴടങ്ങിയാല്‍ രാജാവിന്റെ ഭാര്യയെയും മക്കളെയുമൊക്കെ ജയിച്ചയാള്‍ അടിമയാക്കും എന്ന രീതിയിലുള്ള സംഭാഷണം നടന്നുവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞിട്ടുണ്ട്. 25 ലക്ഷം സുധാകരന്‍ തന്റെ കയ്യില്‍ നിന്ന് കൈപ്പറ്റിയെന്ന് പറയാന്‍ നിര്‍ബന്ധിച്ചെന്നും മോന്‍സണ്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയോട് പറഞ്ഞു. അതേസമയം ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരാതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.