ബലാത്സംഗകേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് എൽദോസ് കുന്നപ്പള്ളി MLA!!കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു.കോടതിയെ സമീപിക്കാൻ പരാതിക്കാരി ;രാഹുലിന് കത്ത്

Must Read

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിലായി . ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇതു ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു.പ്രതിയായ എംഎല്‍എ സംസ്ഥാനം വിടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതിയുടെ പരാതി. റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യവ്യവസ്ഥ ലംഘനത്തിന് കോണ്‍ഗ്രസും കൂട്ടുനിന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കും യുവതി കത്തയച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തതെന്നും യുവതി കത്തില്‍ പറയുന്നു.പീഡനക്കേസിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ 22നാണ് എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പീഡന പരാതിയില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണ് ലംഘിക്കപ്പെട്ടത്. 2022 ഡിസംബറിലെ ഈ ഉത്തരവിൽ പറയുന്നത് അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നായിരുന്നു.

കേസിൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കോടതിയാകട്ടെ ജാമ്യ വ്യവസ്ഥയിൽ ഇളവും നൽകിയിട്ടില്ല. പക്ഷെ എം എൽ എ ഇപ്പോഴുള്ളതാകട്ടെ കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിലും. ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാനന്തര യാത്ര നടത്തിയതിന് തെളിവായി പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും കൂടെ റായ്പൂരിൽ നിൽക്കുന്ന ചിത്രങ്ങൾ എം എൽ എ തന്നെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.

അതേസമയം ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്നും ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറയുന്നത്. പക്ഷെ അപേക്ഷയുടെ പകർപ്പ് ചോദിച്ചെങ്കിലും കിട്ടിയില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ച എം എൽ എയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പീഡന പരാതി നൽകിയ യുവതി.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This