എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്‍കൂള്‍ അധ്യാപിക. ഫോണുകൾ സ്വച്ച് ഓഫ്, പെരുമ്പാവൂരിലും കാണാനില്ല, എൽദോസ് കുന്നപ്പിള്ളി ഒളിവിൽ.എൽദോസ് കുന്നപ്പിള്ളി തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും കെ സുധാകരന്‍

Must Read

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ .കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്..

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം എൽദോസ് കുന്നപ്പിള്ളി ഒളിവിലെന്ന് സൂചന. എംഎൽഎയുടെ രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫാണ്. പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പരാതി ഉയർന്നതോടെയാണ് രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളി അപ്രത്യക്ഷനായത് എന്നാണ് റിപ്പോർട്ടുകൾ . ഫോണുകൾ രണ്ടും ഓഫായതോടെ നിലവിൽ എംഎൽഎയെ ബന്ധപ്പെടാൻ മാർഗങ്ങൾ ഇല്ല. സജീവമായിരുന്ന എംഎൽഎയെ പൊതുപാരിപാടികളിൽ ഉൾപ്പടെ രണ്ട് ദിവസമായി കണ്ടിട്ടില്ലന്നാണ് വിവരം. പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എവിടെയെന്ന് അറിയില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആക്ഷേപവുമായി പരാതിക്കാരി ഇന്ന് രംഗത്തെത്തി.മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു. എൽദോസിൻെറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഹർജി. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തൻറെ ഫോൺ യുവതി മോഷ്ടിച്ചുവെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

കേസിൻെറ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.

എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ നിലപാട് വ്യക്തമാക്കി സിപിഎം. എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണത്തിൽ ധാര്‍മ്മിക പ്രശ്നം കൂടിയുണ്ട്. കോൺഗ്രസ് അതിന്‍റെ ധാർമ്മികത അനുസരിച്ച് തീരുമാനം എടുക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. ആളൂരും പൊലീസും തമ്മിൽ കോടതിക്കുള്ളിൽ തർക്കം. പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന് ആളൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കാണാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് എസിപി ജയകുമാര്‍ വ്യക്തമാക്കിയതോടെയാണ് തര്‍ക്കമുണ്ടായത്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എസിപി മറുപടി നൽകി. എസിപിക്കെതിരെ നടപടി വേണമെന്ന് ആളൂർ ആവശ്യപ്പെട്ടു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആളൂര്‍ എത്തിയത്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This