കണ്ണൂര്‍: കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയില്‍. വനാതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഉളിക്കല്‍. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന നഗരത്തിലെത്തിയത്. രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വനംവകുപ്പും പൊലീസും ആര്‍ആര്‍സി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചുറ്റും ജനവാസമേഖലയായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആനയെ വനത്തിലേക്ക് തുരത്തുന്നത് വെല്ലുവിളിയാണ്.