നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കുടുങ്ങി?! ഇഡി ചോദ്യം ചെയ്തു.പ്രമുഖ നടനായ നിർമ്മാതാവ് 25 കോടിരൂപ പിഴയൊടുക്കി.നാല് നിർമ്മാതാക്കളെ കൂടി ഇഡി വലയിൽ സിനിമകൾ രാഷ്‌ട്രവിരുദ്ധത പ്രചരിപ്പിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും

Must Read

എറണാകുളം: പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു. കടുവ, ജനഗണമന, ഉസ്താദ് ഹോട്ടൽ തുടങ്ങീ സിനിമകളുടെ നിർമ്മാതാവാണ് ലിസ്റ്റൻ സ്റ്റീഫൻ. നാല് നിർമ്മാതാക്കളെ കൂടി ഇഡി വൈകാതെ ചോദ്യംചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിൽ ഒരു പ്രമുഖ നടനായ നിർമ്മാതാവ് 25 കോടിരൂപ പിഴയൊടുക്കി എന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് മൂന്ന് നിർമ്മാതാക്കളോടും ചോദ്യം ചെയ്യലിനായി ഹാജരാകൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.മലയാള സിനിമയിലേക്കുള്ള വിദേശത്ത് നിന്നുള്ള പണം ഒഴുക്കിൽ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.

നാല് നിർമ്മാതാക്കളെ കൂടി ഇഡി വൈകാതെ ചോദ്യംചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ഒരു പ്രമുഖ നടനായ നിർമ്മാതാവ് 25 കോടിരൂപ പിഴയൊടുക്കി എന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് മൂന്ന് നിർമ്മാതാക്കളോടും ചോദ്യം ചെയ്യലിനായി ഹാജരാകൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.വിദേശത്ത് നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളുടെ ഇതിവൃത്തം പരിശോധിക്കാൻ ഇന്റലിജൻസ് ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

സിനിമകൾ ഉപയോഗിച്ച് രാഷ്‌ട്രവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോയെന്നും മറ്റ് പ്രൊപ്പഗണ്ടകൾ നടപ്പാൻ ശ്രമിക്കുന്നുണ്ടോയെന്നും അന്വേഷിക്കാനും നിർദ്ദേശമുണ്ട്. വിദേശത്ത് നിന്നും ഇവർക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

നിരീക്ഷണത്തിലുള്ള നിർമ്മാതാക്കളുടെ സിനിമകളുടെ ലൊക്കേഷനുകളിലാണ് ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഇക്കാര്യത്തിലും അന്വേഷണം നടത്തും.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This