എറണാകുളം-അങ്കമാലി അതിരൂപത,രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമെന്ന് ഷൈജു ആന്റണി. അൽമായ മുന്നേറ്റ സമതി പുതിയ പാർട്ടി രൂപീകരിക്കുമോ ?

Must Read

കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുതിയ പ്രസ്താവനയുമായി അല്മായ മുന്നേറ്റ സമതി നേതാവ് ഷൈജു ആന്റണി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമെന്നാണ് ഷൈജു ആന്റണി പറയുന്നത് .ഇടതു വലതു ബിജെപി പക്ഷങ്ങളെ തള്ളിപ്പറയുന്ന ഷൈജു ആന്റണി പുതിയ പാർട്ടി രൂപീകരിക്കുമോ എന്നാണിപ്പോൾ സംശയം ഉയരുന്നത് ! സോഷ്യൽമീഡിയായിൽ ആണ് പുതിയ പ്രസ്താവന ഉയർന്നിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്‌സ് ബുക്ക് പോസ്റ്റ് പൂർണ്ണമായി

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാഗമായതിന്റെ പേരിൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടവരും, തഴയപ്പെട്ടവരും കോൺഗ്രസ് പാർട്ടിയിൽ അനവധിയാണ്. ഈ അടുത്ത കാലത്തായി പലരും വിളിച്ചു പറയുമ്പോഴാണ് ഇക്കാര്യം വെളിച്ചത്തു വരുന്നത്. അതിരൂപതയിലെ ദൈവജനം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

21 വൈദികർക്കെതിരെ നടന്ന പൊലീസ് നരനായാട്ടിനെ അപലപിക്കാനോ അവരെ കാണാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. കോൺഗ്രസ് നേതൃത്വം അന്ധമായ ബിഷപ്പ് ഭക്തർ മാത്രമായി അധപതിച്ചു.
CPM പണ്ടു മുതലേ എറണാകുളം അങ്കമാലി അതിരൂപതക്ക് എതിരാണ്. കർദ്ദിനാൾ ആലഞ്ചേരി തെറ്റു ചെയ്തിട്ടില്ല എന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തു വന്നപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. പിന്നീട് മുഖ്യമന്ത്രി അത് വ്യക്തമാവുന്ന തരത്തിൽ പ്രസംഗിക്കുകയും ചെയ്തു.

നിലവിലെ കൂരിയതലവൻ പാലക്കാപ്പിള്ളി BJP ചായ്വുള്ള യാളാണ്. അദ്ദേഹത്തിന്റെ സഹോദരൻ BJP സ്ഥാനമുള്ളയാളാണ്. PS ശ്രീധരൻ പിള്ളയും സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ അടുത്ത സൃഹൃത്തുക്കളാണ്. എന്നിട്ടും LDFഉം UDF ഉം പാലക്കാപ്പിള്ളിയുടെ അടിമകളെപ്പോലെയാണ് പ്രവർത്തിച്ചത്.
ഈ സാഹചര്യത്തിൽ അതിരൂപതയിലെ ദൈവജനം രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ അതിരൂപതയുടെ ഭാവി തന്നെ അതിശ്ചിതത്വത്തിലാവും.

അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കം പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വൈദികർ. മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്തിൽ അതിരൂപത ബിഷപ്പ് ഹൗസിലായിരുന്നു ചർച്ച. അടുത്ത ഘട്ടമായി രൂപതയിലെ മുതിർന്ന വൈദികരെ നാല് സോണുകളായി തിരിച്ച് ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തും. കൂദാശ വിലക്ക് ഉൾപ്പെടെ വൈദികർക്ക് എതിരെയുള്ള നടപടി മരവിപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് ഉറപ്പു നൽകിയതായി വൈദികരുടെ പ്രതിനിധി ഫാ. രാജൻ പുന്നക്കൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം നടത്തിയത്. പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടാക്കുകയായിരുന്നു.

Latest News

വി.ഡി.സതീശനെ മാരാമൺ കൺവെൻഷനിൽ നിന്ന് ഒഴിവാക്കി!!സതീശനെ വെട്ടിയത് ക്രിസ്ത്യൻ വിരുദ്ധനെന്നു കാരണമെന്നും,പിജെ കുര്യനും സുകുമാരൻ നായരും ചെന്നിത്തലക്ക് വേണ്ടി വെട്ടിയെന്നും ആരോപണം.

പത്തനംതിട്ട: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരിക്കയാണ് . പിജെ...

More Articles Like This