നല്ലവൻ എന്ന സിനിമയിലൂടെയാണ് എസ്തർ അനിൽ അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും നില നിർത്തുകയും ചെയ്യുന്നുണ്ട്. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്.
മികച്ച രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിൽക്കാനും താരത്തിന് കഴിഞ്ഞു. വലിയ പ്രേക്ഷക പ്രീതിയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിയത്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.
ആദ്യ സിനിമയിലെ വിജയത്തിന് ശേഷം ദൃശ്യം സിനിമയിൽ താരത്തിന്റെ വേഷമാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങൾ താരം ആ കഥാപാത്രത്തിലൂടെ നേടുകയും ചെയ്തു. ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്.ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.