അയർലന്റിലെ നേഴ്സിങ് ബോർഡിനെതിരെ വടിയെടുത്ത് യൂറോപ്യൻ കമ്മീഷൻ! അംഗരാജ്യങ്ങളിലെ നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും ഇംഗ്ലീഷ് ഭാഷയിൽ അയർലൻഡ് ‘നീതിയില്ലാത്ത’ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി!!അയർലന്റിന് നോട്ടീസ് അയച്ച് യൂറോപ്യൻ കമ്മീഷൻ

Must Read

ബ്രസൽസ് :നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും ജോലി ചെയ്യുന്നതിൽ ഇംഗ്ലീഷ് ഭാഷയിൽ കടുത്ത നിയന്ത്രങ്ങൾ സ്വീകരിച്ചിരിക്കുന്ന അയർലന്റിനെതിരെ വടിയെടുത്ത് യൂറോപ്യൻ കമ്മീഷൻ രംഗത്ത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിലെ നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കുംഅയർലൻഡ് ‘നീതിയില്ലാത്ത’ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യൂറോപ്യൻ കമ്മീഷൻ ആരോപിക്കുന്നു.കമ്മീഷൻ ആരോപിച്ച ഐറീഷ് നിയമ ലംഘനത്തിന് മറുപടി നൽകാൻ അയർലൻഡിന് രണ്ട് മാസത്തെ സമയമുണ്ട്.

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും ഏർപ്പെടുത്തിയിരിക്കുന്ന ഇഗ്ളീഷ് ഭാഷാ നിബന്ധനകൾ “നീതിയില്ലാത്ത”താണെന്നും അത് യൂറോപ്യൻ യൂണിയൻ നിയമത്തിന്റെ ലംഘനമാണെന്ന് യൂറോപ്യൻ യൂണിയൻ ഐറീഷ് ഗവൺമെന്റിനെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു .2005-ലെ പ്രൊഫഷണൽ യോഗ്യതാ നിർദ്ദേശം പാലിക്കുന്നതിൽ രാജ്യം പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യൻ കമ്മീഷൻ വ്യാഴാഴ്ച അയർലണ്ടിന് ഔദ്യോഗിക നോട്ടീസ് അയച്ചിരിക്കുന്നത് സർക്കാരിനും നേഴ്‌സിങ് ബോർഡിനും കനത്ത പ്രഹരം തന്നെയാണ് .

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവരുടെ യോഗ്യതകൾ സ്വയമേവ അംഗീകരിച്ചുകൊണ്ട്, ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവർക്ക് ഇ.യു രാജ്യങ്ങളിൽ പ്രൊഫെഷണൽ അടക്കം തൊഴിലാളികൾക്ക് ഇയു അംഗ രാജ്യങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ നിയമം ഉള്ളതാണ് .ഇതിനെ ഭാഷാപരമായി നിബന്ധനകൾ നിയന്ത്രിക്കുന്നത് ഇയു നിയമത്തിന്റെ ലംഘനമാണ് ..

ഇവിടെയുള്ള EU നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും ഇംഗ്ലീഷ് ഭാഷാ നിയമങ്ങൾ വളരെ നിയന്ത്രിതമാണ്, അതിനാൽ അവർ ആവശ്യമുള്ള നിലവാരത്തിൽ ഭാഷ സംസാരിക്കുന്നുവെന്ന് തെളിയിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ് എന്നും കമ്മീഷൻ പറയുന്നു.

നഴ്‌സുമാർക്ക് അവരുടെ ഇംഗ്ലീഷ് യോഗ്യതകൾ ഉണ്ടെന്നു തെളിയിക്കാനുള്ള കടമ്പകൾ വലിയ അനുപാതത്തിൽ റസ്ട്രിക്ക്റ്റ് ചെയ്തിരിക്കുന്നു .ഭാഷ നൈപുണ്യം തെളിയിക്കാനുള്ള യോഗ്യത പരീക്ഷകൾ അതി കഠിനമായി നിയന്ത്രിച്ചിരിക്കുന്നു എന്നാണു യൂറോപ്യൻ യുണിയന്റ ആരോപണം.ഇത്തരം കഠിനമായ ഭാഷ നിയന്ത്രണം “നീതിയില്ലാത്ത നിയന്ത്രണങ്ങൾ” ആണെന്ന് കമ്മീഷൻ ആരോപിച്ചു .

EU നിയമങ്ങൾ പ്രകാരം, നഴ്‌സുമാർ, മിഡ്‌വൈവ്‌മാർ, ഡോക്ടർമാർ, ദന്തഡോക്ടർമാർ, ഫാർമസിസ്‌റ്റുകൾ, ആർക്കിടെക്‌റ്റുകൾ, വെറ്ററിനറി സർജന്മാർ എന്നിവർക്ക് യൂറോപ്യൻ അംഗരാജ്യങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാനും ജോലി ചെയ്യാനും അവരുടെ യോഗ്യതകൾ അംഗീകരിക്കാനും അനുവാദമുണ്ട്.

നാവികർ, അഭിഭാഷകർ, എയർക്രാഫ്റ്റ് കൺട്രോളർമാർ തുടങ്ങിയ മറ്റ് തൊഴിലുകൾക്കും സ്വതന്ത്രമായി സഞ്ചരിക്കാനും ജോലി ചെയ്യാനും കഴിയും. എന്നാൽ ചില പ്രത്യക നിബന്ധനകൾ പാലിക്കേണ്ടി വരുമെന്നുള്ളതുമാണ്. “EU രാജ്യങ്ങളിൽ ഉടനീളമുള്ള വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിൽ ഈ EU നിയമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നും യൂറോപ്യൻ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

“വിദഗ്‌ദ്ധരായ പ്രൊഫഷണലുകളെ ആവശ്യമുള്ളിടത്ത് മികച്ച രീതിയിൽ പുനർവിന്യസിക്കാൻ സഹായിക്കുന്നതിലൂടെ, കോവിഡ് -19 പാൻഡെമിക് ബാധിച്ച ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് റീ ലൊക്കേറ്റ് ചെയ്യാനും അവർക്ക് സഹായകരമാകാനും സ്വതന്ത്ര സഞ്ചാരം അനിവാര്യമാണ് എന്നും യൂണിയൻ പറയുന്നു.

നിയമ ലംഘന നടപടിക്രമങ്ങൾ അവസാനിക്കാൻ വർഷങ്ങളെടുക്കും, എന്നാൽ ചോദ്യം ചെയ്യപ്പെട്ട രാജ്യം അതിന്റെ നിയമങ്ങളോ രീതികളോ മാറ്റുന്നതിൽ പരാജയപ്പെട്ടാൽ, യൂറോപ്യൻ യൂണിയൻ കോടതിയിൽ അംഗരാജ്യത്തിനെതിരെ EU നിയമ ലേഖനത്തിനെതിരെ കേസുകളിലേക്കും പിഴകളിലേക്കും നയിക്കും.അതിനാൽ തന്നെ ഭാഷ നിയന്ത്രണം ഉടൻ തന്നെ എടുത്ത് മാറ്റുവാൻ സർക്കാർ നീക്കം തുടങ്ങും .

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിന്റെ കണക്കുകൾ പ്രകാരം 2022 ജൂൺ വരെ അയർലണ്ടിൽ 81,000 നഴ്‌സുമാരും മിഡ്‌വൈഫുമാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്തവരിൽ 4 ശതമാനത്തിൽ താഴെ പേർ അയർലൻഡ് ഒഴികെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ഐറിഷ് രജിസ്റ്റർ ചെയ്ത നഴ്‌സുമാരിൽ ബഹുഭൂരിപക്ഷവും (66 ശതമാനം) ഐറിഷുകാരാണ് .കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത നഴ്‌സിംഗ് ജീവനക്കാരിൽ 14 ശതമാനം ഇന്ത്യൻ നഴ്‌സുമാരാണ്, ഫിലിപ്പൈൻസിൽ നിന്നുള്ള നഴ്‌സുമാർ 7 ശതമാനത്തിലധികം വരും, യുകെയിൽ 4.1 ശതമാനം.ഭാഷാ പരിജ്ഞാനത്തിന്റെ കുറവാരോപിച്ച് മുമ്പ് EU യൂണിയനിൽ നിന്നുള്ള അപേക്ഷകര്‍ക്ക് ഭാഷായോഗ്യതാ പരീക്ഷകളുടെ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിരുന്നു.ഇതിനെതിരെയാണ് ഇപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത് .

യൂറോപ്യൻ യൂണിയൻ ഭാഷ നിയന്ത്രണത്തിൽ പിടിമുറുക്കി നിയമലംഘനത്തിനെതിരെ പരാതിയുമായി പോയതിനാൽ രാജ്യം എത്രയും പെട്ടന്ന് ഭാഷ നിയന്ത്രണത്തിൽ ഇളവ് വരുത്തും .ഇളവ് നൽകിയില്ല എങ്കിൽ രാജ്യത്തിനെതിരെ കേസുകൾ വരുന്നതിലേക്കും ഭീമമായ നഷ്ടപരിഹാരത്തിലേക്കും പോകുമെന്നതിനാൽ ഭാഷയിൽ ഇളവും കൊടുക്കും .അങ്ങനെ വരുമ്പോൾ അത് ഇന്ത്യൻ നഴ്‌സുമാർക്കും -പ്രത്യേകിച്ച് മലയാളി നഴ്‌സുമാർക്കും ഗുണകരമാകും .ആയിരക്കണക്കിന് കെയറർ വിസയിൽ എത്തിയവർക്ക് ഭാഷ കടമ്പ കടക്കാൻ അവസരം ഉണ്ടാകുമെന്നുറപ്പാണ് .

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This