10, 12 വയസ്സുള്ള സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മുന്‍ സൈനികന്‍ പിടിയില്‍; അറസ്റ്റിലായ സൈനികന്റെ ഫോണില്‍ കൂടുതല്‍ പീഡന ദൃശ്യങ്ങള്‍; കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്

Must Read

പൂവാര്‍: തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറില്‍ 10, 12 വയസ്സുള്ള സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൂവാര്‍ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍ സൈനികനാണ്. സ്‌കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുന്‍ സൈനികന്‍ പിടിയിലായത്. ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങള്‍ പുറത്തായത്. കൗണ്‍സിലര്‍ നല്‍കിയ വിവരം അനുസരിച്ച് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും ശാരീരികമായും വളരെയധികം ഉപദ്രവിക്കപ്പെട്ടതായാണ് കൗണ്‍സിലര്‍ക്ക് ലഭിച്ച വിവരം. കഴിഞ്ഞ മേയ്മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This