തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ മധ്യവയസ്കനെ പോലീസ് പിടികൂടി. തിരുവനന്തപുരംശ്രീകാര്യം കരിയം സ്വദേശി സുരേഷ്കുമാറാണ് പിടിയിലായത്. നേരത്തെയും ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. പലതവണ ഇയാള്‍ ട്രെയിനിലെ ബാത്ത്റൂമില്‍ നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറി പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സുരേഷ് കുമാര്‍ ട്രെയിനിലെ ബാത്ത്റൂമില്‍ കയറി ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനോടും മറ്റ് ജീവനക്കാരോടും പരാതിപ്പെട്ടു. തുടര്‍ന്നാണ് സ്കൂള്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത് . പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറിയാണ് പ്രതിയെ പീടികൂടിയത്. പ്രതിയെ പിടികൂടുമ്പോള്‍ ഇയാള്‍ അര്‍ധനഗ്നനായി ബാത്ത്റൂമില്‍ നില്‍ക്കുകയായിരുന്നു.