മസ്‌കത്ത്: മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകന്‍ കൊല്ലക്കോടന്‍ ദാവൂദ് (40) ആണ് മരിച്ചത്. 4 വര്‍ഷമായി ഒമാനിലെ നിസ് വയസിലാണ് അതിന് മുമ്പ് 10 വര്‍ഷത്തോളം ജിദ്ദയിലുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മാതാവ്: കുന്നപ്പള്ളിയിലെ വെട്ടിക്കാളി ജമീലയാണ്, ഭാര്യ: റുബീന ചോലംപാറ മങ്കട, മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.