തിരുവനന്തപുരം: ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. പുല്ലാനി മുക്ക് സ്വദേശി ശിവരാജന്‍ (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.