പാലക്കാട്: മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കര്‍ഷകസംഘം. നെല്ലിന്റെ വില നല്‍കാതെ കര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്ന താന്തോന്നിത്തവും തോന്ന്യാസവും എല്‍ഡിഎഫില്‍ വേണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെ മുന്നണിയുടെ നയം പഠിപ്പിക്കണമെന്നും കേര കര്‍ഷകസംഘം ആവശ്യപ്പെട്ടു. വാഴക്കുല വെട്ടി അതുമായി നവമാധ്യമങ്ങളില്‍ പടം ഇട്ടതുകൊണ്ടൊന്നും കൃഷിക്കാരനാകില്ലെന്നും അവരുടെ ബുദ്ധിമുട്ട് അറിയില്ലെന്നും കൃഷിമന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കില്‍ മാറിപ്പോകണമെന്നും കര്‍ഷക സംഘം വിമര്‍ശനം ഉന്നയിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നെല്ലിന്റെ വില ആവശ്യപ്പെട്ടു കേരള കര്‍ഷകസംഘം പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിലാണു ഭക്ഷ്യ, കൃഷി മന്ത്രിമാര്‍ക്ക് എതിരെ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചത്.