മകളുടെ കല്യാണത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടു; പെണ്‍കുട്ടിയുടെ മുന്‍ കാമുകനും സുഹൃത്തുക്കളും കസ്റ്റഡിയില്‍

Must Read

വര്‍ക്കല: വടശ്ശേരികോണത്ത് മകളുടെ കല്യാണത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം സ്വദേശി രാജനാണ് (61) മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ജിഷ്ണു എന്ന മുന്‍ കാമുകനേയും അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജന്റെ മകളുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികള്‍ നടത്തിയിരുന്നു. പരിപാടികള്‍ അവസാനിച്ച് ബന്ധുക്കള്‍ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട രാജന്റെ മകളും പ്രതികളില്‍ ഒരാളായ ജിഷ്ണുവും മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ സ്വഭാവ ദൂഷ്യം മൂലം പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി.

ഇന്നലെ മുന്‍ കാമുകനും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെണ്‍കുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവര്‍ ഇടപെട്ടതോടെ പ്രതികള്‍ ആക്രമണം തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെ അടക്കം ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ മണ്‍വെട്ടി കൊണ്ട് പെണ്‍കുട്ടിയുടെ അച്ഛനെ അടിച്ചു. ബോധരഹിതനായ രാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This