ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. ആദ്യം കേക്ക് കഴിച്ചു, പിന്നീട് കുഴിമന്തി കഴിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ, അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.
ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര് കസ്റ്റഡിയില്‍. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാര്‍വ്വതിയാണ്(19) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.
ഉദുമയിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അഞ്ജുശ്രീ മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ നില ഗുരുതരമായിരുന്നു. മൃതദേഹം ഇന്ന് കാസര്‍ക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കും. അവിടെവെച്ചാണ് മറ്റ് നടപടികള്‍ സ്വീകരിക്കുക.