വാവയെ പൂട്ടാന്‍ വനം വകുപ്പ് !! , ഇവരെ പണി പഠിപ്പിച്ചത് സുരേഷാണെന്ന് ഗണേഷ് കുമാര്‍

Must Read

വാവക്കെതിരെ പടയൊരുക്കവുമായി വനം വകുപ്പ്. വാവ സുരേഷിന് ലൈസന്‍സ് ഇല്ലെന്ന വാദവുമായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് വാവ സുരേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണു സൂചന. അതേസമയം, പാമ്പിനെ പിടിക്കാന്‍ വനം വകുപ്പ് പരിശീലിപ്പിച്ച് ലൈസന്‍സ് കൊടുത്തവരുടെ സേവനം പലപ്പോഴും ലഭ്യമല്ലെന്ന പരാതി വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.

ലൈസന്‍സ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് വാവക്കെതിരെ പടനീക്കം നടക്കുന്നത്.

പാമ്പു പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല. അതിനായി അപേക്ഷിച്ചിട്ടുമില്ല. സുരേഷിന്റെ പാമ്പു പിടിത്തം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കാന്‍ ഇടയായത് അതുകൊണ്ടാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, മൂന്നര പതിറ്റാണ്ടിലേറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് ഇനി അതിനായി ലൈസന്‍സ് എന്തിനാണെന്ന് വാവ സുരേഷ് ചോദിക്കുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ രംഗത്തുണ്ടെന്നും സുരേഷ് ആരോപിച്ചു.
വാവ സുരേഷിന് പിന്തുണയുമായി മന്ത്രി വാസവന്‍ രംഗത്തെത്തിയിട്ടുണ്ട്.

ചില ഉദ്യോഗസ്ഥര്‍ വാവ സുരേഷിനെ അധിക്ഷേപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെയാണ് മന്ത്രി വി.എന്‍.വാസവനും മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറും സുരേഷിനു പിന്തുണയുമായി എത്തിയത്.

വനം വകുപ്പുകാര്‍ക്കു വാവയോടു കുശുമ്പാണെന്നും പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന്റെ പരിശീലനം ലഭിച്ചവരെ വിളിച്ചാല്‍ പലപ്പോഴും വരാറില്ലെന്നും വാസവന്‍ തുറന്നടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ പാമ്പു പിടിക്കാന്‍ പഠിപ്പിച്ചതു സുരേഷാണെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ , ഒരു ഉദ്യോഗസ്ഥനും വാവയെ അധിക്ഷേപിക്കാന്‍ അര്‍ഹതയില്ലെന്നും കൂട്ടിചേര്‍ത്തു.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This