മാഗ്‌സെസെ അവാര്‍ഡ് നിരസിച്ചു..സിപിഎമ്മിന്റെ രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ ആവര്‍ത്തിച്ചു.തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ

Must Read

തിരുവനന്തപുരം: മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് സിപിഎമ്മിന്റെ രണ്ടാമത്തെ വലിയ മണ്ടത്തരം എന്ന് വിലയിരുത്തൽ .സി പി ഐ എം അനുമതി നല്‍കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചത് എന്ന് നേരത്തെ തന്നെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശൈലജക്ക് 2022 ലെ രമണ്‍ മഗ്സസെ അവാര്‍ഡ് ലഭിക്കാനുള്ള അവസരം പാര്‍ട്ടി ഇല്ലാതാക്കി എന്നായരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സി പി ഐ എം തങ്ങളുടെ രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ ആവര്‍ത്തിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട് .രമണ്‍ മഗ്സസെ ഫൗണ്ടേഷനെതിരായ രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിച്ചത്. നിപ, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് കെ.കെ.ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്.

അതേസമയം മാഗ്‌സെസെ പുരസ്‌കാരം നിരാകരിച്ചതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാത്ത ഒരു എന്‍ജിഒയുടെ പുരസ്‌കാരം എന്ന നിലയിലാണ് നിരാകരിച്ചതെന്നും കെ കെ ശൈലജ പറഞ്ഞു.


മഗ്‌സസെ അവാര്‍ഡ് രാഷ്ട്രീയ നേതാവിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നും അതിനാലാണ് അവാര്‍ഡ് നിരസിച്ചത് എന്നും ശൈലജ വ്യക്തമാക്കി. നിപ, കൊവിഡ് പ്രതിരോധമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു. എന്‍ ജി ഒ നല്‍കുന്ന അവാര്‍ഡ് പൊളിറ്റിക്കല്‍ ലീഡര്‍ എന്ന നിലയില്‍ താന്‍ സ്വീകരിക്കണോ എന്നതില്‍ സംശയമുണ്ടായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതിനോടൊന്നും ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ശൈലജ വ്യക്തമാക്കി.

ശൈലജ ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെയാണ്… അങ്ങനെ ഒരു നിര്‍ദേശം മഗ്‌സസെ അവാര്‍ഡ് കമ്മിറ്റിയില്‍ നിന്ന് വന്നിരുന്നു. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊളിറ്റിക്കല്‍ ലീഡേഴ്‌സിന് അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയിട്ടില്ല. ഞാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മെമ്പറാണ് സ്വാഭവികമായും അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തു. പൊളിറ്റിക്കല്‍ ലീഡറിന് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ല. മാത്രമല്ല എന്‍ജിഒ നല്‍കുന്ന അവാര്‍ഡാണ്. അവാര്‍ഡ് എന്ന് പറയുന്നത് വലിയ അവാര്‍ഡാണ്. പക്ഷെ എന്‍ജിഒ നല്‍കുന്ന അവാര്‍ഡ് പൊളിറ്റിക്കല്‍ ലീഡര്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിക്കണോ.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിസി മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കൂട്ടായി എടുത്ത തീരുമാനം അത് സ്വീകരിക്കേണ്ട എന്നായിരുന്നു. അതിനാല്‍ അവരോട് നന്ദി പറഞ്ഞ് കൊണ്ട് അവാര്‍ഡ് സ്വീകരിക്കുന്നില്ല എന്ന് പറയുകയായിരുന്നു. ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതിനോടൊന്നും താരതമ്യം ചെയ്യേണ്ടതില്ല. പാര്‍ട്ടി എന്ന നിലയില്‍ കൂട്ടായി ചര്‍ച്ച ചെയ്തിട്ട് മാത്രമാണ് തീരുമാനത്തിലെത്തിയത്. എന്റെ വ്യക്തിപരമായ കാര്യമല്ല. സിസി മെമ്പറായത് കൊണ്ട് പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ ജനകീയ മുഖമായിരുന്നു കെ കെ ശൈലജ. ഏഷ്യയുടെ നോബല്‍ സമ്മാനം എന്നാണ് രമണ്‍ മഗ്സസെ അവാര്‍ഡ് അറിയപ്പെടുന്നത്. അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ് മഗ്‌സസെ അവാര്‍ഡ്. ശൈലജയെ അവാര്‍ഡ് സ്വീകരിക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നെങ്കില്‍ മഗ്‌സസെ പുരസ്‌കാരം കിട്ടുന്ന ആദ്യ മലയാളി വനിതയാകുമായിരുന്നു.

എന്നാല്‍ പാര്‍ട്ടിയോട് കൂടിയാലോചിച്ചാണ് അവാര്‍ഡ് നിരസിച്ചത് എന്ന് പറഞ്ഞ് മറ്റ് റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ശൈലജ ടീച്ചര്‍. 64-ാമത് മഗ്സസെ അവാര്‍ഡിനായിട്ടായിരുന്നു കെ കെ ശൈലജയെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം ആഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു.

അന്തരിച്ച ഫിലിപ്പൈന്‍സ് ഭരണാധികാരി രമണ്‍ മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നതിന് രാഷ്ട്രീയമായ ബുദ്ധിമുട്ടുണ്ടെന്നാണ് സിപിഐഎം കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. കമ്യൂണിസ്റ്റ് ഗറില്ലകളെ കൂട്ടക്കൊല ചെയ്ത നേതാവായാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്. മാത്രമല്ല തികഞ്ഞ സാമ്രാജ്യത്വ ദാസനുമായിരുന്നു.

 

ഫൗണ്ടേഷനാകട്ടെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംവിധാനമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു. പുരസ്‌കാരം സ്വീകരിച്ചിരുന്നെങ്കില്‍ കേരള മോഡല്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാകുമായിരുന്നുവെന്നാണ് സിപിഐഎം നിലപാടിനെ വിമര്‍ശിക്കുന്നവരുടെ പക്ഷം. മാത്രമല്ല പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിതയായി കെ.കെ.ശൈലജ മാറുമായിരുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This