കാർലോ : ബുധനാഴ്ച രാത്രി കാർലോവിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സുഹൃത്തുക്കളായ ഡാരിൽ കുൽബെർട്ട് (21), കാറ്റി ഗ്രഹാം (19), മൈക്കൽ കെല്ലി (25) എന്നിവർക്ക് സുഹൃത്തുക്കളും ബന്ധുക്കളും കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.മൂന്ന് യുവാക്കളുടെ ജീവൻ അപഹരിച്ച വാഹനാപകടത്തെക്കുറിച്ച് അന്വോഷണം നടത്തുന്ന പ്രധാന ഉദ്യോഗസ്ഥൻ പറഞ്ഞത് ഭയാനവും വേദനാജയകവും എന്നാണ് .
ബുധനാഴ്ച രാത്രി 11.30 ഓടെ ദ ഫൈറ്റിംഗ് കോക്ക്‌സ് പബ്ബിനും റെസ്റ്റോറൻ്റിനും സമീപമുള്ള N80 ലാണ് അപകടമുണ്ടായതെന്ന് ഗാർഡ പറയുന്നു . കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചതിന് ശേഷമാണ് തീ പിടിക്കുന്നത്.അപകടത്തിൽ മരിച്ച സുഹൃത്തുക്കളെ കിൽറ്റെഗനിലെ കോ വിക്ലോവിൽ നിന്നുള്ള ഡാരിൽ കുൽബർട്ട് (21), കോ ലാവോയിസിലെ ആർലെസിൽ നിന്നുള്ള കാറ്റി ഗ്രഹാം (19), കോ കാർലോയിലെ നൂർണിയിൽ നിന്നുള്ള മൈക്കൽ കെല്ലി (25) എന്നിവരാണ് .
ഗാർഡ, അവരുടെ കുടുംബങ്ങൾക്കൊപ്പം യുവാക്കളുടെ ഔദ്യോഗിക ഫോട്ടോകൾ പുറത്തുവിട്ടു.മരിച്ച മൂവരുടെയും നാളെ വാട്ടർഫോർഡ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കാറിലെ മറ്റൊരു യാത്രക്കാരനായ യുവാവ് ഇന്നലെ രാത്രി ഡബ്ലിൻ ആശുപത്രിയിൽ ചികിത്സയിലാണ് .