കൈതോലപ്പായയില്‍ കൊണ്ടുപോയ പണം കണക്കിലില്ല; പാര്‍ട്ടി ആസ്ഥാനത്ത് പണം കൈകാര്യം ചെയ്ത സഖാവില്‍ നിന്നാണ് വിവരം മനസിലാക്കിയത്; വെളിപ്പെടുത്തലുമായി ജി ശക്തിധരന്‍ വീണ്ടും

Must Read

കൊച്ചി: വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. കൈതോലപ്പായയില്‍ പൊതിഞ്ഞ് സി.പി.എം ഉന്നതനേതാവ് തിരുവനന്തപുരത്തേക്ക് രണ്ടുകോടിയിലേറെ രൂപ കൊണ്ടുപോയി എന്നായിരുന്നു മുന്‍ ആരോപണം ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ലഭ്യമല്ലെന്നാണ് പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് താന്‍ മനസിലാക്കിയതെന്നാണ് പുതിയ എഫ്.ബി പോസ്റ്റ്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുകയില്ല. എന്നാല്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് പണം സൂക്ഷിക്കാനേല്‍പ്പിച്ച സ്റ്റാഫ് ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട സമയത്ത് കുറിപ്പ് നല്‍കിയിട്ടുണ്ട്. തുക തിരിച്ചെടുത്ത് തന്നെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കുറിപ്പിലുള്ളത്. ആകെ മുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിക്കുമേല്‍ ഇതുംകൂടി കെട്ടിവെച്ചാല്‍ തകരുമെന്ന് കുറിപ്പ് കിട്ടിയ നേതാവ് ഉപദേശിച്ചെന്നും ശക്തിധരന്‍ ആരോപിക്കുന്നു. കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് പാലായിലെ ബാര്‍ മുതലാളിയില്‍ നിന്ന് താന്‍ കൂടി ഉള്‍പ്പെട്ട സംഘം പണം വാങ്ങിയ സംഭവവും എഫ്.ബി പോസ്റ്റില്‍ ശക്തിധരന്‍ പറയുന്നുണ്ട്.

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This