മന്ത്രിസഭാ പുനഃസംഘടന; ഓഫീസുകളില്‍ മാറ്റം, ആന്റണി രാജുവിന്റെ ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന്. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍നി​ന്നു മോ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം കാ​ണേ​ണ്ടയെന്ന് കെ.ബി. ഗണേഷ് കുമാർ

Must Read

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഓഫീസുകളിലും മാറ്റം. ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന് നല്‍കും. തുറമുഖവകുപ്പ് മന്ത്രി ഉപയോഗിച്ചിരുന്ന ഓഫീസ് ഗണേഷ് കുമാറിന് നല്‍കും. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഇതേ ഓഫീസ് തന്നെയായിരുന്നു കടന്നപ്പള്ളി ഉപയോഗിച്ചിരുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് മോ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം പോ​ലും കാ​ണേ​ണ്ട.കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ച്ചോ​ർ​ച്ച ത​ട​യും. കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക ത​ന്നെ​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

വ​ര​വ് വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തോ​ടൊ​പ്പം ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കും. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദോ​ഷം വ​രു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ബ​സു​ക​ൾ കൂ​ടു​ത​ലാ​യി ഇ​റ​ക്കും. അ​ത് വ​ലി​യ മാ​റ്റ​മാ​കും. കെ ​എ​സ് ആ​ർ ടി ​സി​യെ സി​സ്റ്റ​മാ​റ്റി​ക് ആ​ക്കി മാ​റ്റ​ണം. തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണം. കോ​ര്‍​പ​റേ​ഷ​നെ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​നി​മാ താ​രം എ​ന്ന നി​ല​യി​ൽ സി​നി​മ വ​കു​പ്പ് കൂ​ടി കി​ട്ടി​യാ​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ൽ സി​നി​മ വ​കു​പ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല.

​ഗ​താ​ഗ​ത വ​കു​പ്പ് ത​ന്നെ​യാ​കും ല​ഭി​ക്കു​ക​യെ​ന്നാ​ണ് ക​രു​തു​ന്നു. കേ​ര​ള​ത്തി​ലെ സി​നി​മ മേ​ഖ​ല​യ്ക്കും തി​യ​റ്റ​റു​ക​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത് മു​ൻ​പ് ഈ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​പ്പോ​ഴാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This