മുംബൈ: മിശ്രവിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ 50കാരനെയും മകനെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഗുല്‍നാസ്, ഭര്‍ത്താവ് കരണ്‍ രമേഷ് ചന്ദ്ര (22) എന്നിവരെ കൊന്ന കേസില്‍ ഗോറ ഖാന്‍, മകന്‍ സല്‍മാന്‍ ഗോറ ഖാന്‍ എന്നിവരാണ് പിടിയിലായത്. സല്‍മാന്റെ സുഹൃത്ത് മുഹമ്മദ് ഖാനുമായി ചേര്‍ന്നാണ് ദമ്പതികളെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗുല്‍നാസ് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെളിവ് നശിപ്പിക്കാനാണ് മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച മാന്‍ഖുര്‍ദ് പ്രദേശത്തെ കിണറ്റില്‍ നാട്ടുകാര്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.