നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും ജസ്റ്റിസ് പി.ജെ ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.
ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് ദിലീപിന്റെ പ്രധാന വാദം.
തന്റെ സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് പറഞ്ഞു. ഫോണ്‍ ഫൊറന്‍സിക് പരിശോധന കഴിഞ്ഞ് ലഭിക്കാന്‍ ഒരാഴ്ചയെടുക്കും എന്നും ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേണസംഘം ശ്രമിക്കുന്നത് എന്നും ദിലീപ് പറഞ്ഞു. തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ഫോണിലുണ്ട് എന്നും മുന്‍ ഭാര്യയോട് ഉള്‍പ്പെടെ സംസാരിച്ചതിന്റെ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
വീഡിയോ വാർത്ത :