ഗര്‍ഭിണിയുടെ വയറുകീറി ഒരു കുഞ്ഞ് പാതി പുറത്തുവന്ന നിലയില്‍; പൊക്കിള്‍ക്കൊടി മുറിഞ്ഞിരുന്നില്ല…; സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ക്രൂരമായ ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു; കൊച്ചുകുട്ടികളെയും വൃദ്ധരെയും പൂര്‍ണ ഗര്‍ഭിണികളെയും പോലും അവര്‍ വെറുതേ വിട്ടില്ല; ഹമാസിന്റെ കൊടും ക്രൂരത

Must Read

ടെല്‍ അവീവ്: ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് ഭീകരര്‍ ജനങ്ങളോട് കാണിച്ചത് സമാനതകളില്ലാത്ത കൊടും ക്രൂരത. കൊച്ചുകുട്ടികളെയും വൃദ്ധരെയും പൂര്‍ണ ഗര്‍ഭിണികളെയും പോലും അവര്‍ വെറുതേ വിട്ടില്ലെന്ന് അസ്വാഭാവിക മരണത്തിന് ഇരയാവുന്നവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്ന ജോലിചെയ്യുന്ന 55 കാരനായ യോസി ലാന്‍ഡൗ പറഞ്ഞു

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹമാസ് ഭീകരരെ തുരത്തിയ ഇടങ്ങളില്‍ നിന്ന് മൃതദേഹങ്ങളും ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും ശേഖരിക്കുന്ന ജോലിയിലാണ് ലാന്‍ഡൗവും കൂട്ടരും. ‘ വെറും പതിനഞ്ച് മിനിട്ടുകൊണ്ട് താണ്ടാനാവുന്ന റോഡ് 11 മണിക്കൂര്‍ എടുത്താണ് താണ്ടിയത്. എവിടെയും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ചിലത് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങള്‍ എല്ലാം ശേഖരിച്ച് ശീതീകരിച്ച ട്രക്കുകളിലേക്ക് മാറ്റി. ഒരു വീട്ടില്‍ കയറിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു ആ വീട്ടില്‍ ഉണ്ടായിരുന്നത്. ഒരുതവണ മാത്രമേ അതിലേക്ക് നോക്കാനായുള്ളൂ. ആ മൃതദേഹത്തിന്റെ വയറുകീറി ഒരു കുഞ്ഞ് പാതി പുറത്തുവന്ന നിലയിലായിരുന്നു. പൊക്കിള്‍ക്കൊടി മുറിഞ്ഞിരുന്നില്ല…’ വാക്ക് മുഴുമിപ്പിക്കാനാവാതെ ലാന്‍ഡൗ വിതുമ്പി.

കൈകള്‍ പിന്നില്‍ കെട്ടിയശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ഇരുപതിലധികം കുട്ടികളുടെയും നിരവധി സാധാരണക്കാരുടെയും മൃതദേഹങ്ങള്‍ തങ്ങള്‍ വീണ്ടെടുത്തുവെന്നാണ് മറ്റൊരു സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നത്. സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ക്രൂരമായ ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This