അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍.ഷാജഹാൻ എന്ന കള്ളപ്പേരിൽ മരപ്പണിക്കാരനായിഒളിവു ജീവിതം. കേരളത്തിലെ ഞെട്ടിച്ച തീവ്രവാദ കേസിലെ പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത് ലോക്കൽ പൊലീസിനെ അറിയിക്കാത്ത നീക്കത്തിൽ !ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം

Must Read

കണ്ണൂര്‍: കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിന് ആക്കം കൂട്ടി മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി അറസ്റ്റിൽ . ഈ കേസിലെ ഒന്നാം പ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) 13 വർഷങ്ങൾക്ക് ശേഷം എൻ ഐ യുടെ ഓപ്പറേഷനിൽ പിടിയിലായി .കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലയത്. അന്വേഷണ സംഘത്തെ വെട്ടിച്ചു ഇത്രയും കാലം ഇയാൾ കഴിഞ്ഞു എന്നത് എല്ലാവരെയും നടക്കുന്ന സംഭവമായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ തന്നെയാണ് ഇയാൽ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13 വർഷത്തെ ഒളിവുതാമസത്തിൽ സവാദ് മറ്റൊരു കള്ളപ്പേരും സ്വീകരിച്ചു. ഭാര്യയും രണ്ട് മക്കളും ഇയാൾക്കുണ്ടായിരുന്നു. കണ്ണൂർ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള ഒരു വാടക ക്വാർട്ടേഴ്സിൽവെച്ച് ചൊവ്വാഴ്ച രാത്രിയാണ് എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാൻ എന്ന പേരിലായാരുന്നു പൊലീസിനേയും കേന്ദ്ര അന്വേഷണ ഏജൻസികളേയും വെട്ടിച്ച് ഒളിവുജീവിതം. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാർട്ടേഴ്സിലായിരുന്നു കഴിഞ്ഞ രണ്ടുവർഷമായി സവാദ് ഒളിവിൽ കഴിഞ്ഞത്.

കൈപ്പത്തി വെട്ടിമാറ്റാൻ ഉപയോഗിച്ച ആയുധവുമായി കടന്നുകളഞ്ഞ സവാദ് കഴിഞ്ഞ 13 വർഷമായി ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. കണ്ണൂർ മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിൽ ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് കൈവെട്ട് കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമിച്ച് അദ്ദേഹത്തിന്‍റെ കൈപ്പത്തി മാറ്റുകയായിരുന്നു. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽപോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ, ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015ലാണ് എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. തുടര്‍ന്ന് 2015 മെയ് എട്ടിന് ഇതിൽ 18 പേരെ കോടതി വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ടവിചാരണ പൂർത്തിയാക്കി ആറു പേരെ ശിക്ഷിക്കുകയും അഞ്ചു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു.

സവാദ് കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്. നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇനി വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.

ലോക്കൽ പൊലീസിനെയും അറിയിക്കാത്ത അതീവ രഹസ്യമായ ഓപ്പറേഷനിലാണ് സവാദിനെ പിടികൂടിയത്. വ്യക്തമായ ആസൂത്രണത്തോടെ അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാൻ എൻഐഎ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവങ്ങളായി എൻഐഎ സംഘം കണ്ണൂര് ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാർട്ടേഴ്സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പൊലീസ് കമ്മീഷണർക്ക് മാത്രമാണ് എൻഐഎ കൈമാറിയത്. ലോക്കൽ പൊലീസിനെയോ സ്പെഷ്യൽ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷമാണ് ലോക്കൽ പൊലീസ് പോലും വിവരം അറിയുന്നത്. കൃത്യം നടന്നതിന് പിന്നാലെ ഇയാൾ ആലുവയിൽനിന്ന് ബെംഗളൂരുവിലേക്ക് കടന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, 13 വർഷവും സവാദിനെ കണ്ടെത്തായിരുന്നില്ല. ഇയാളെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് മട്ടന്നൂരിൽനിന്ന് പിടിയിലായത്.

മട്ടുന്നൂർ പോലൊരു മേഖലയിൽ ഇത്രയധികം കാലം ഒളിവിൽ കഴിഞ്ഞിട്ടും കാസർകോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നത് വലിയ വീഴ്ചയാണ്. ആരും അറിയാതെ ഇത്രയധികം വർഷങ്ങൾ ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം സവാദിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. കേസിലെ ഒന്നാം പ്രതിയായ സവാദ് അറസ്റ്റിലാകുന്നത് കേസിലെ മറ്റു പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചശേഷമാണ്. രണ്ട് ഘട്ടങ്ങളായി വിചാരണ നടപടികൾ പൂർത്തീകരിച്ചെങ്കിലും ഒന്നാം പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികൾ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. ഇതിനുപിന്നാലെ ഒളിവിൽപോയ സവാദിനെ കണ്ടെത്താൻ വിപുലമായ അന്വേഷണങ്ങൾ നടന്നു. ആദ്യം ഈ കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന് സവാദിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയും ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വലിയ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഇയാൾ വിദേശത്തേക്ക് കടന്നു അല്ലെങ്കിൽ ജീവിച്ചിരിപ്പില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.

കഴിഞ്ഞ 13 വർഷമായി ലോക്കൽ പൊലീസ് മുതൽ എൻഐഎ വരെയുള്ള സകല അന്വേഷണ ഏജൻസികളുടേയും കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കു വേണ്ടി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങി വിദേശരാജ്യങ്ങളിൽ വരെ അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കഴിഞ്ഞ മാർച്ചിൽ എൻഐഎ പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അശമന്നൂർ സ്വദേശിയായ സവാദ് ആണ് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടി മാറ്റിയത്. ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന്, മതനിന്ദ ആരോപിച്ച് 2010 ലായിരുന്നു ആക്രമണം.

54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളിൽ മൂന്നു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സവാദിനെ പിടികൂടിയ അന്വേഷണ സംഘത്തെ പ്രൊഫ. ടി ജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവർക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

 

 

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This