പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; രണ്ട് ഡോക്ടർമാരും നഴ്സുമാരും പ്രതികൾ; പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു

Must Read

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരും രണ്ട് നേഴ്സുമാരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഒന്നാംപ്രതി മഞ്ചേരി മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സി.കെ.രമേശനാണ്. ഇപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.എം. ഷഹന, നഴ്സുമാരായ എം.രഹ്ന,മഞ്ജു എന്നിവരാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 നവംബറിലാണ് ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഈ നാലുപേരായിരുന്നു. അതേസമയം, കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇവര്‍ക്കെതിരെ അറസ്റ്റോ മറ്റ് നടപടികളോ വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്.മെഡിക്കല്‍ കോളജ് എ.സി.പി കെ.സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This