പിണറായി സര്‍ക്കാരിന് തിരിച്ചടി!..സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിന് തുടരാം, സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

Must Read

കൊച്ചി:സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്യപൂ‍വമായ ഹർജിയിലൂടെയാണ് സർക്കാ‍ർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയൻ എന്ന് കോടതി വ്യക്തമാക്കി..വിസിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യുജിസിയുടെ വാദങ്ങൾ അംഗീകരിക്കുന്നു.

ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ല.സർക്കാർ നടത്തിയ 2 ശുപാര്‍ശയും ചാൻസലർ തള്ളിയതു ശരിയായ നടപടി എന്നും കോടതി നിരീക്ഷിച്ചു.പ്രൊ വിസി ഓഫീസിൽ ഇല്ലാത്ത കാര്യം മനസിലാക്കി ചാന്‍സലര്‍ പുതിയ ആളെ നിയമിച്ചതിൽ തെറ്റ് പറയാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി

ഡയറകടര്‍ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനോട് പത്തുവർഷത്തിലധികം യോഗ്യതയുളളവരുടെ പട്ടിക ഗവ‍ർണർ തേടിയിരുന്നു.സാധ്യമായ വഴികളൊക്കെ ഗവർണർ തേടിയിരുന്നു.ഗവര്‍ണറുടെ നടപടി തെറ്റ് എന്ന് പറയാൻ ആവില്ല എന്നും കോടതി നിരീക്ഷിച്ചു.

പക്ഷപാതം ഉണ്ടെന്നും പറയാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി.സർക്കാരിന്‍റെ ഹ‍ർജി കോടതി തളളി.എത്രയും പെട്ടെന്നു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണം. താൽക്കാലിക വിസിയായി സിസ തോമസ് പ്രവർത്തിക്കുന്നില്ലെങ്കിൽ അവരെ തൽസ്ഥാനത്തുനിന്ന് നീക്കാം. വിദ്യാ‍ർഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This