കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, കെ.എസ്.ശബരീനാഥന്‍

Must Read

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരം എംപി കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരീനാഥന്‍ തുടങ്ങിയവരും ഈ നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തില്‍ മാറ്റുന്നത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തലസ്ഥാനത്തെ സംബന്ധിക്കുന്ന ചര്‍ച്ച ഇപ്പോള്‍ അനാവശ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഈ ചര്‍ച്ച ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ തലസ്ഥാനത്തു നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലും പ്രതിഷേധമിരമ്പി.

 

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This