മാധ്യമങ്ങള്‍ക്കെതിരെ പോരാട്ടത്തിനൊരുങ്ങി ദിലീപ് !! നിര്‍ണായക ഹര്‍ജികള്‍ ഇന്ന് കോടതിയില്‍ !!

Must Read

ദിലീപിന് ഇന്ന് നിര്‍ണായകം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നതാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. കൂടാതെ ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന കാര്യം ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന നടിയും കോടതിയെ അറിയിച്ചിരുന്നു. കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ മറ്റൊരു ഹര്‍ജിയും സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.

അതേ സമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, അന്ന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് നല്‍കണം. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകത എന്നും, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണിത്ര അന്വേഷിക്കാനെന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.

രണ്ട് മാസം അന്വേഷണത്തിനായി നല്‍കിയില്ലേ എന്നും ഈ ഒരു വിഷയത്തില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാകില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ മാര്‍ച്ച് 1-നകം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് തടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിക്ക് തനിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറയാനാകില്ലെന്ന് ആക്രമിക്കപ്പെട്ട നടിയും വാദിച്ചു. നേരത്തേയും കേസില്‍ തുടരന്വേഷണം മാര്‍ച്ച് 1-ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

Latest News

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണം.ഉപരോധവും കടുപ്പിച്ച് ഇറാനെ വീഴ്‌ത്തണമെന്ന് ഇസ്രായേലിനോട് ഡോണള്‍ഡ് ട്രംപ്.ബൈഡന്റെ നിലപാട് അല്ല ട്രംപിൻ്റേത്

വാഷിങ്ടണ്‍: ഇറാന്റെ അഹങ്കാരത്തിന് തക്കതായ മറുപടി നൽകണമെന്ന ആഹ്വാനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ഇസ്രായേലിനോട് ഡൊണാൾഡ്...

More Articles Like This