ഗൃഹനാഥയുടെ മരണത്തിൽ ദുരൂഹത. മൃതദേഹം സെമിത്തേരിയിൽനിന്ന് പുറത്തെടുത്തു.പ്രണയിച്ച് വിവാഹം.സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിന് തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചു.വിദേശത്തായിരുന്ന വിസി സജി നാട്ടിലെത്തിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്.ഭർത്താവ് അറസ്റ്റിൽ.

Must Read

ആലപ്പുഴ :ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് സംശയത്തിൽ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച സംസ്കാരം നടത്തിയ ഗൃഹനാഥയുടെ മൃതദേഹം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നിന്നു പുറത്തെടുത്തു. ചേർത്തല നഗരസഭയിലെ പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രണയിച്ച് വിവാഹിതരായവരാൻ സോണിയും സജിയും.വിദേശത്തായിരുന്ന വിസി സജി നാട്ടിലെത്തിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് . സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിന് തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചു എന്നാണ് സൂചനകൾ .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മാസം മുൻപ് വീട്ടിൽ വീണ് പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൾ ചേർത്തല പൊലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് സോണിയെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കോണിപ്പടിയില്‍ കാല്‍ വഴുതി വീണെന്ന പേരിലാണ് വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത മൃതദേഹം പുറത്തെടുത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്.

അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന മകളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല മുട്ടം സ്വദേശിയായ വിസി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ ആയതിനാല്‍ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വീടിനകത്ത് കോണിപ്പടിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു ആദ്യം മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ചികില്‍സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ അച്ഛന്‍ സോണി മര്‍ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ സജിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  കടക്കരപ്പള്ളിയില്‍ പാത്രക്കട നടത്തുകയാണ് സോണി. വിദേശത്തായിരുന്ന സജി ഏതാനും വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.

പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് പരാതിയില്‍ ഉണ്ട്. സോണി പൊലീസിന്റെ നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൊലപാതം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തു എന്ന് പൊലീസ് അറിയിച്ചു. ചികിത്സയില്‍ കഴിയവെ മരണം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി ഞായറാഴ്ച മരിച്ചത്. സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് സോണിയെ കസ്റ്റഡിയില്‍ എടുത്തത്.

Latest News

നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തി കെഎസ്‌യുവിന്റെ പോസ്റ്റര്‍.അടഞ്ഞ അധ്യായം,വിവാദം വേണ്ട.ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ട് പോസ്റ്റര്‍. ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്‌യുവിന്റെ പേരിലാണ്...

More Articles Like This