ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ?; കണക്കുകൾ ഇങ്ങനെ

Must Read

ആരോ​ഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോ​ഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങൾക്ക് എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. 18-60 വയസ് പ്രായമുള്ള ആളുകൾക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണെന്ന്   സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉറക്കം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്. നന്നായി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ?

നവജാതശിശുക്കൾ (0-3 മാസം)                              14-17 മണിക്കൂർ ഉറക്കം പ്രധാനം
ശിശുക്കൾ (4-12 മാസം)                                              12-16 മണിക്കൂർ
കൊച്ചുകുട്ടികൾ (1-2 വയസ്)                                  11-14 മണിക്കൂർ
പ്രീസ്‌കൂൾ കുട്ടികൾ (3-5  വയസ്                            10-13 മണിക്കൂർ
കുട്ടികൾ (6-12 വയസ്സ്)                                                9-12 മണിക്കൂർ
കൗമാരക്കാർ (13-17 വയസ്സ്)                                       8-10 മണിക്കൂർ
മുതിർന്നവർ (18-60 വയസ്സ്)                                            7 മണിക്കൂറോ അതിൽ കൂടുതലോ
മുതിർന്നവർ (61-64 വയസ്സ്)                                           7-9 മണിക്കൂർ
65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർ  7-8 മണിക്കൂർ

Latest News

മാസപ്പടിയിൽ വീണ വിജയൻ പ്രതി! സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി.10 വർഷം തടവ് കിട്ടുന്ന കുറ്റം.കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം.പിണറായിക്കും കനത്ത തിരിച്ചടി...

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം.എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര...

More Articles Like This