നരബലി കേസിലെ പ്രതി ഷാഫി മനുഷ്യമാംസം വിറ്റു.. മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ഷാഫി പറഞ്ഞെന്ന് ലൈലയുടെ മൊഴി.പീഡനക്കുറ്റം കൂടി ചുമത്തും. പ്രതികളുടെ ശേഷി പരിശോധന നടത്തി

Must Read

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് തന്നോട് പറഞ്ഞതായി കൂട്ടുപ്രതിയായ ലൈല. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിറ്റെന്ന് ഷാഫി പറഞ്ഞതായും മൊഴിയിലുണ്ട്. ഒരു വര്‍ഷം മുമ്പ് ഇലന്തൂരിലെ വീട്ടില്‍ വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞതെന്നും ലൈല പൊലീസിനോട് പറഞ്ഞു. എറണാകുളത്താണ് കൊലപാതകം നടത്തിയതെന്നാണ് ഷാഫി പറഞ്ഞത്. ഒന്നാമത്തെ നരബലി നടത്താന്‍ ആലോചിക്കുന്ന ഘട്ടത്തിലായിരുന്നു ഇത് പറഞ്ഞതെന്നും ലൈല നല്‍കിയ മൊഴിയിലുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നരബലിക്കേസിലെ പ്രതികൾക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താൻ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടി. പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെന്ന അതീവഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിക്കാനാണു നീക്കം. ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി (റഷീദ്), ഭഗവൽ സിങ് എന്നിവരുടെ ശേഷി പരിശോധന ഇന്നലെ പൊലീസ് നടത്തി.

എന്നാല്‍ ലൈലയെയും ഭഗവല്‍ സിംഗിനെയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കള്ളമാണ് ഇതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. അതേസമയം ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ അന്വേഷണം പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു. പ്രതികള്‍ പറഞ്ഞതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ്.

അവയവ മാഫിയ ബന്ധമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യപ്രതിയായ ഷാഫി പല കഥകള്‍ പറയുന്നുണ്ട്. ഇതെല്ലാം ശരിയാവണമെന്നില്ല, എന്നാല്‍ ഇതൊന്നും പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചാല്‍ ഈ കേസില്‍ അവയവ മാറ്റം നടക്കില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റത്തിനുള്ള നടപടികള്‍ സാധ്യമല്ല. അവയവ കച്ചവടം നടക്കുമെന്ന് ഷാഫി കൂട്ട് പ്രതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാവാമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

നരബലി സംബന്ധിച്ച് നിരവധി കഥകള്‍ പ്രതികള്‍ പറയുന്നുണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്നതില്‍ ഇത് വരെ സൂചനയില്ല. പ്രതികളില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മൂന്ന് പ്രതികളും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പരിചയ സമ്പന്നരാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This