ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.ഫെയ്‌സ്ബുക്കിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി .ഭാര്യയുടെ കുളിമുറി ദൃശ്യം തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച സന്ദീപ് എന്ന യുവാവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെയാണ് യുവാവ് പകർത്തിയത്. ഈ വീഡിയോ പിന്നീട് ഫെയ്സ്ബുക്കിൽ ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സന്ദീപ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഫോളോവേഴ്സ് കുറയുന്നതിൽ നിരാശനായിരുന്ന ഇയാൾ ഫോളോവേഴ്സിനെ കൂട്ടാൻ കണ്ടെത്തിയ മാർഗമാണ് വിഡീയോക്ക് പുറകിലെ കാരണം.
സോഷ്യല്‍ മീഡിയയില്‍ അഡിക്ടായ യുവാവ് ഫെയ്സ്ബുക്കിൽ കൂടുതൽ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി പല വഴികളും നോക്കിയങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇയാള്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോയെ യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിനെ വിളിച്ചു. എന്നാല്‍ സന്ദീപ് വീഡിയോ നീക്കം ചെയ്തില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യയുടെ ആവശ്യം സന്ദീപ് ചെവിക്കൊണ്ടില്ല. ഇതിനികം വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.