തൃശൂര്‍: കല്ലൂരില്‍ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പരിക്കേറ്റ ശേഷം തൊട്ടടുത്ത വീട്ടിലേക്കായിരുന്നു രക്തത്തില്‍ മുങ്ങിയ ഗ്രേസി ഇറങ്ങിയോടിയത്. പിന്നീട് നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഭാര്യയെ പരിക്കേല്‍പ്പിച്ച ശേഷം ബാബു തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതുക്കാട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ദമ്പതികളുടെ രണ്ടു മക്കളും വിദേശത്താണ്.