പൊന്നാനി (മലപ്പുറം): ഗള്‍ഫില്‍നിന്നു കഴിഞ്ഞ ദിവസം അവധിക്ക് നാട്ടില്‍ വന്ന ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങല്‍ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) കടന്നുകളഞ്ഞു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.