ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന സ്പോടനങ്ങൾ നടന്നിട്ടും കണ്ണടക്കുന്ന പോലീസും പഞ്ചായത്തും.പള്ളിക്കാർ വെടിവെച്ചാൽ ഭീക്ഷണിയല്ലേ കോൺഗ്രസേ ? വൈദികർക്ക് മുന്നിൽ ജസ്റ്റിൻ തുളുമ്പൻമാക്കലിന്റെ നാവിറങ്ങിപ്പോയോ ?അതോ ക്വാറി മുതലാളിമാരുടെ പിണിയാളോ?

Must Read

ചെമ്പേരി : ഏരുവേശ്ശി പഞ്ചായത്തിൽ മൂന്നാം വാർഡ് കോട്ടക്കുന്നിൽ നിയവിരുദ്ധ പാറമട! സമീപ വാസികളായ ജനത്തിന് ജീവനും സ്വത്തിനും വമ്പൻ ഭീക്ഷണി .ലോഡ് കണക്കിന് സ്ഫോടക വസ്തുക്കളിട്ട് സ്ഫോടനം നടത്തിയാലും അനക്കമില്ലാത്ത പോലീസ് .മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീക്ഷണി. വീടുകൾ വിണ്ടുകീറുന്നു .കിണറുകളിൽ വെള്ളം പറ്റുന്നു .നിയമം ലംഘിച്ച് നടക്കുന്ന ക്വാറിയുടെ പ്രവർത്തനത്തിൽ മൗനം പാലിച്ച് വാർഡ് മെമ്പറും പഞ്ചായത്തും .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമീപ പ്രദേശത്തെ വീടുകൾക്കും മനുഷ്യർക്കും ഭീക്ഷണിയാകുന്ന തരത്തിൽ ഭൂമിയും വീടുകളും പിളരുന്ന തരത്തിൽ വലിയ പ്രകമ്പനത്തോടെ സ്പോടനങ്ങൾ നടന്നിട്ടും അതിനെക്കുറിച്ച് അന്വോഷിക്കാനോ നടപടി എടുക്കാനോ പഞ്ചായത്ത് മെമ്പറായ ജസ്റ്റിനോ അധികാരികളോ തയാറാകുന്നില്ല .എംസിബിഎസ് ആശ്രമ അധികാരികളുടെ സ്ഥലത്താണ് പാറമട സ്ഥിതി ചെയ്യുന്നത് .അതിനാൽ തന്നെ വിശുദ്ധ ചിന്തയാൽ ഒരു വാക്കുപോലും ഉരിയാടാൻ കോൺഗ്രസും വാർഡ് മെമ്പറും തയ്യാറാകുന്നില്ല .ഭയത്താൽ ആവലാതി അറിയിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവലിന്റെ വിളിച്ചാൽ ഫോൺ പോലും എടുക്കില്ലത്രേ!

നിയവിരുദ്ധമായി വലിയ സ്ഫോടക വസ്തുക്കൾ കൈവശം വെച്ചിട്ടും പോലീസും നിഷ്ക്രിയമാണ് .നിയമം ലംഘിച്ച് വലിയ അളവിൽ സ്ഫോടക വസ്തുക്കൾ എത്തിച്ച് വെടി പൊട്ടിച്ചിട്ടും ക്വൊറി മുതലാളിക്ക് എതിരെ കേസ് എടുക്കാനോ അന്വോഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല .പരാതികിട്ടി പോലീസ് വന്നു പണി നിർത്തിവെക്കാൻ പറയുക മാത്രമാണ് ചെയ്തത് .സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിനു കേസിൽ പ്രതിയായി ജയിലിൽ കിടന്ന ആളാണ് പാറ പൊട്ടിക്കുന്നത് എന്നാൽ സ്ഫോടക വസ്തുക്കൾ ക്വാറി നടത്തിപ്പുകാരന്റെ കൈവശം ഉണ്ടോ എന്ന് നോക്കാൻ പോലീസ് തയ്യാറായില്ല.തികച്ചും ഗുരുതരമായ അനാസ്ഥയാണ് പോലീസ് നടത്തിയത് .

പോലീസ് വന്നു തിരിച്ചു പോയ ഉടനെ തന്നെ വീണ്ടും പാറമട സജീവമായി . പഞ്ചായത്തിൽ സെക്രട്ടറിയോട് പരാതി പെട്ടിട്ടും സെക്രട്ടറി റോബർട്ട് നിഷേധാത്മക നിലാപാടാണ് എടുക്കുന്നത് എന്നാണു പൊതുജനം പറയുന്നത് . പാറമട സ്ഥിതി ചെയ്യുന്നത് എംസിബിഎസ് ആശ്രമ അധികാരികളുടെ സ്ഥലത്ത് ആയതിനാൽ പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസും പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും കണ്ണടക്കുകയാണ് . പഞ്ചായത്ത് പ്രസിഡന്റിനെ പരാതി പറയാൻ വിളിച്ചാൽ ഫോൺ വരെ എടുക്കില്ല .ഗുരുതരമായ പല ആരോപണങ്ങളും നേരിടുന്ന പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസും ജനവിരുദ്ധ നടപടികളിൽ കണ്ണടക്കുന്നു എന്നാണു പൊതുജനത്തിന്റെ ആരോപണം .ഐഡിയൽ ജോമോൻ എന്ന ക്വറി മുതലാളിക്ക് എതിരെ സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിനു പോലീസിൽ പരാതി ഉള്ള ആളാണ് എന്നും ആരോപണം ഉണ്ട് .

കടുത്ത ചൂടിൽ ജനം പൊരുതി മുട്ടുകയാണ് .മലയോര മേഖല അടക്കം കടുത്ത കുടിവെള്ള ഷാമവും നേരിടുകയാണ് .അതിനിടെയാണ് പൊതുജനത്തിന് ജീവന് ഭീക്ഷണി ആകുന്ന നിയമവിരുദ്ധ പാറമടകൾ സജീവമാകുന്നത് .കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. മിന്നൽ പ്രളയങ്ങളും മേഘവിസ്‌ഫോടനവും ഉരുൾപൊട്ടലുകളിൽ ഗ്രാമങ്ങളും മനുഷ്യരും കുത്തിയൊലിച്ച് പോകുന്നത് കണ്ട് കേരളം ഞെട്ടിവിറച്ചതാണ് .മലയോര മേഖലയിൽ കാൻസർ രോഗങ്ങൾ പെരുകുകയാണ്. പാറമടകളിൽ നിന്നും കല്ലുപൊടികൾ അന്തരീക്ഷത്തിലെ വായുവിലൂടെ മനുഷ്യൻ ശ്വസിക്കുന്നതിനാൽ ആണ് സമീപ പ്രദേശങ്ങളിൽ ശ്വാസകോശ കാൻസർ രോഗികൾ കൂടുന്നത് എന്നും ആരോപണം ശക്തമാണ് .

പ്രകൃതിയെ നശിപ്പിക്കുന്നതിനാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പത്ത് ജില്ലകളിൽ ആയിരത്തിലേറെ ഉരുൾപൊട്ടൽ ഉണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. ഇതിനുള്ള പ്രധാനകാരണം അനിയന്ത്രിതമായ മണ്ണിടിച്ചിലും ഖനനവുമാണ്. പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുൾപൊട്ടൽ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികൾ ഉണ്ടാവുന്നു. സർക്കാർ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികൾക്ക് അനുമതി നൽകുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവർത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഖനനവും ക്വാറിയും പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുന്നു.ഖനനത്തിനു ശേഷം ഉണ്ടാകുന്ന വലിയ കുഴികളും മാലിന്യങ്ങളും ഗ്രാമപ്രദേശങ്ങളിൽ വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചുറ്റുപാടും വായുമലിനീകരണവും ജല മലിനീകരണവും നടത്തുന്നതിലൂടെ വന്യ ജീവികളെയും മനുഷ്യരെയും ഇത് ഒരുപോലെ ബാധിക്കുന്നു. ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പ്രദേശത്തെ ക്വാറികളിലെ അശാസ്ത്രീയമായ ഖനനത്തിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതിവാതികളും പറയുന്നത്. ക്വാറികളുടെ പ്രവർത്തനം പല പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കുന്നുകൾ ഇടിച്ച് നിരത്തുന്നതിലൂടെ ഭൂമി ദുർബലമാകുന്നു അതോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിൽ അധികാരികൾ കാണിക്കുന്ന നിസംഗതയാണ് വൻ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.ഭരിക്കുന്ന പാർട്ടിക്കാരും ഗ്രാമസഭകളും പഞ്ചായത്തും ഈ ദുരന്തങ്ങളെ കണ്ടിട്ടും നടപടികൾ എടുക്കുന്നില്ല .

സംസ്ഥാനത്ത് ക്വാറികൾക്ക് അനുമതി നൽകുന്നതിനു മുൻപ് അധികാരികൾ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താൻ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നൽകാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഖനന മാഫിയയെ സർക്കാർ തടഞ്ഞാൽ മാത്രമേ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കരകയറാൻ സാധിക്കൂ.

ക്വാറികളിൽ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ കനത്ത മഴയിൽ ഉരുൾപൊട്ടൽ തടയാനാകൂ. ചെറിയ അരീക്കമലയിലും താരചിത്തതയിലും ഇപ്പോൾ കോട്ടക്കുന്നിലും ജനജീവിതത്തിന് ഭീക്ഷണി ആകുന്ന തരത്തിൽ പാറമടകൾ സജീവമായതിനു പിന്നിൽ കോൺഗ്രസിലെ മുൻ മണ്ഡലം പ്രസിഡന്റിന്റെയും കൂട്ടാളികളുടെയും കൈമടക്ക് നിസംഗത ആണ് കാരണം .അദ്ദേഹത്തിന്റെ സ്വന്തം ആളാണിപ്പോൾ പഞ്ചായത്ത് മെമ്പറും എന്നത് എടുത്ത് പറയേണ്ടതാണ് ഈ പ്രദേശങ്ങളിൽ എല്ലാം പാറമടകകളിൽ നിന്നുള്ള പൊടിയും പുകയും മൂലം വായു മലിനീകരിക്കപ്പെട്ടിരിക്കുകയാണ് ശുദ്ധവായുവും ശുദ്ധവെള്ളവും കിട്ടാതെ പൊതുജനം ബുദ്ധിമുട്ടുകയാണ്.

കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നും മുൻപ് മാധവ് ഗാഡ്ഗിൽ പറഞ്ഞത് മറക്കരുത് . മുൻപ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും കനത്ത മഴയിൽ മണ്ണിടിച്ചിൽ ശക്തമായപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിച്ച പ്രകൃതിലോല പ്രദേശങ്ങളുടെ പട്ടിക ചർച്ചയായിരുന്നു. ഒരിക്കൽ ഗാഡ്ഗിലിനെ പരിഹസിച്ചെങ്കിലും ഇപ്പോൾ ഓരോ വർഷവും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ്.ഈ ദുരന്തങ്ങൾ കണ്ടിട്ടും നടപടി എടുക്കേണ്ടവർ മൗനം പാലിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഹാതങ്ങൾക്ക് വഴിവെക്കും എന്നതിൽ സംശയമില്ല .

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This