കണ്ണൂർ :നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാൽ ജനകീയ പ്രതിഷേധത്താൽ അടച്ച് പൂട്ടിയ ഏരുവേശി ചെറിയ അരീക്കമലയിലെ ക്രഷറിന് വീണ്ടും പഞ്ചായത്ത് അനുമതി കൊടുത്തതിൽ വലിയ പ്രതിഷേധം. ക്രഷറിന് അനുമതി കൊടുത്തതിൽ ഏരുവേശ്ശി കോൺഗ്രസിൽ വമ്പൻ അഴിമതി ആരോപണവും ഉയർന്നിരിക്കുകയാണ് .മൂന്നു കോടിക്ക് പാർട്ടിയെയും ജനത്തെയും വിറ്റു എന്നാണ് ആരോപണം. മുൻ പഞ്ചായത്ത് ഭരണം അനുമതി കൊടുക്കണ്ട എന്ന് തീരുമാനം എടുത്ത ക്രഷറിന് വീണ്ടും അനുമതി കൊടുത്തതിൽ മൂന്നു കോടിയുടെ അഴിമതി ഉണ്ട് എന്നാണു ആരോപണം .
പഞ്ചായത്തിലെ ഭൂരിഭാഗം മെമ്പർമാരും ക്വാറി ഇരിക്കുന്ന സ്ഥലത്തെ മെമ്പറും അറിയാതെയാണ് മുൻ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് പ്രസിഡണ്ടും മറ്റാരും അറിയാതെ ക്രഷറിന് അനുമതി കൊടുത്തിരിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത് .മുൻ പഞ്ചായത്ത് പ്രസിഡണ്ടും കടുത്ത എ’പക്ഷക്കാരനും ആയിരുന്ന കാക്കനാട്ട് കെ.വി വർക്കിയുടേയും ഫാമിലിയുടെയും ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ക്രഷറിർ / ക്വാറി മറ്റൊരാൾക്ക് വിൽക്കുകയും ആ ക്രഷർ ഇരുന്ന സ്ഥലം മിച്ച ഭൂമിയിൽ പെട്ടതും നിയമാനുസൃതം അല്ല എന്ന കാരണത്താലും ആയിരുന്നു അടച്ച് പൂട്ടേണ്ടി വന്നിരുന്നത് .
ക്രഷർ വിറ്റെങ്കിലും ഇപ്പോഴും ക്രഷറിൽ ഷെയറും ചില അവകാശങ്ങളും വിറ്റവർക്ക് ഉണ്ട് എന്നും പൊതുജനം ആരോപിക്കുന്നു. അതിനാൽ തന്നെ മണ്ഡലത്തിലെ എല്ലാ കോൺഗ്രസ് ഗ്രുപ്പ് പക്ഷങ്ങളും ഒന്നിച്ചുള്ള തീരുമാനമാണ് ക്രഷറിന് ഇപ്പോൾ അനുമതി കൊടുത്തത് എന്നും പൊതുജനം വിശ്വസിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആണ് മെറ്റല്‍ ക്രഷറിന് അനുമതി കൊടുത്തിരിക്കുന്നത് .
ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും സൃഷ്ടിക്കുന്ന ജനവിരുദ്ധ തീരുമാനത്തിന് പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസും സ്ഥലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും പ്രദേശവാസിയായ എം എൽഎയും ജില്ലാ കോൺഗ്രസ് കമ്മറ്റിയും അറിയാതെ അനുമതി കൊടുക്കില്ല എന്നാണു പ്രദേശവാസികളുടെ ആരോപണം.
ക്രഷറിന് സ്ഥിതി ചെയ്യുന്ന വാർഡിലെ മെമ്പർ പോലും അറിയാതെ കെ സുധാകരന്റെയും ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെയും ഗ്രുപ്പുകാരൻ ക്രഷറിന്
മുതലാളിമാരിൽ നിന്നും മൂന്നു കോടി വാങ്ങി പഞ്ചായത്ത് പ്രസിഡന്റിനെ സ്വാധീനിച്ച് നിയമവിരുദ്ധമായി ക്വയറിക്ക് അനുമതി കൊടുത്തു എന്നാണ് ആരോപണം.
ജനവിരുദ്ധ തീരുമാനത്തിന് പിന്നിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിക്കും ജില്ലാ കോൺഗ്രസ് കമ്മറ്റിക്കും വിഹിതം ഉണ്ടെന്നും അവരുടെ ഒത്താശയോടെ ആണ് മുൻ മണ്ഡലം നേതാവ് കൂടിയായ നികൃഷ്ട ജീവി ഒരു പ്രദേശത്തെ ജനത്തെ മുഴുവൻ ഒറ്റു കൊടുത്തിരിയ്ക്കുന്നത് എന്നും പൊതുജനം ആരോപിക്കുന്നു.ലൈംഗിക വൈകൃതക്കാരൻ വൈദികനെ ഇടവകക്കാർ ഓടിച്ചപ്പോൾ പള്ളിമേടയിൽ ഒളിപ്പിച്ച് എന്ന് ആരോപണമുള്ള പ്രദേശത്തെ ഒരു വൈദികനും കോൺഗ്രസ് നേതാവും ഒത്തുകൊണ്ടാണ് ക്വാറിക്ക് അനുമതി കൊടുത്തത് എന്നും ആരോപണമുണ്ട്.
ക്രഷറിന് അനുമതി കൊടുത്ത തീരുമാനത്തിന് എതിരെ ജനകീയ സമരം നടത്താനുള്ള തീരുമാനത്തെ ഈ കോൺഗ്രസ് നികൃഷ്ടജീവിയും വൈദികനും ഒത്തുകൊണ്ട് അട്ടിമറിച്ചുവെന്നും പഞ്ചായത്ത് മെമ്പർമാർ അടക്കമുള്ള പ്രദേശവാസികൾ ആരോപിക്കുന്നു .മുമ്പുണ്ടായിരുന്ന 100 മീറ്റര്‍ എന്ന മൈനിംഗ് ജിയോളജി വകുപ്പിന്റെയും 200 മീറ്റര്‍ എന്ന അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനയും മറികടന്ന് ആണ് ഇപ്പോഴുള്ള അനുമതി. പരിസ്ഥിതിക്കും സാധാരണക്കാരായ ജനങ്ങളുടെ കണ്ണുനീരിനും പുല്ലു വില നൽകി ക്രഷറുളില്നിന്ന് തൊട്ടടുത്ത വീടുകളിലേക്കുള്ള ദൂരം കണക്കാക്കാതെ -പട്ടയം പോലും ഇല്ലാത്ത സ്ഥലത്ത് ഇപ്പോൾ ക്രഷറുകൾക്ക് അനുമതി കൊടുത്തിരിക്കുന്നതിൽ കോൺഗ്രസിന് വോട്ടുകൊടുത്ത വോട്ടർമാർ പകച്ചു നിൽക്കുകയാണ് .
ഭരിക്കുന്നത് കോൺഗ്രസാണ് .അനുമതി കൊടുത്തതും ഈ ഏരുവേശി പഞ്ചായത്താണ് . അതിനാൽ മറുപടി പറയേണ്ടതും കോൺഗ്രസാണ് .മുൻപ് നിർത്തലാക്കിയ ക്വാറി വീണ്ടും തുറക്കുമ്പോൾ ശബ്ദമലിനീകരണം, വായു മലിനീകരണം, കുടിവെള്ള മലിനീകരണം, കുടിവെള്ള ദൗര്‍ലഭ്യം, വീടുകളുടെയും പാലങ്ങളുടെയും ബലക്ഷയം എന്നിവ ഉണ്ടാകും ക്രഷറുകളില്‍ നിന്നും മെറ്റല്‍ ക്വറികളില്‍ നിന്നും ഉത്ഭവിക്കുന്ന കരിങ്കല്‍ പൊടി വൃക്ഷങ്ങളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെറിയ ചെടികളെയും ഔഷദ സസ്യങ്ങളെയും പൊതിയുകയും ചെയ്യുന്നത് ഇവയുടെ നാശത്തിന് കാരണമാകുന്നുണ്ട്. ഒരു പ്രദേശത്തെ കൊന്നൊടുക്കുന്ന ക്വറിക്ക് പിന്നിലെ കശ്മലൻ പള്ളിയിലെ പ്രമുഖ വേഷധാരിയാണ് .
കോൺഗ്രസിന്റെ കുപ്പായം ധരിച്ച് മനുഷ്യരെ / പ്രകൃതിയെ കൊല്ലാൻ കൂട്ടുനിൽക്കുന്നവനാണ് . ഇത്തരം വിഷ പാമ്പുകളെ നിയന്ത്രിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല എങ്കിൽ നിങ്ങൾ ഇനിയും ജനങ്ങളിൽ നിന്നും അകലും .
മരണംവിതക്കുന്ന ക്വാറിക്ക് പിന്നിലെ ആ കശ്മലനാര് .. ? -തുടരും