ന്യുഡൽഹി:ആര്‍എസ്എസ് അപകടകാരി ലോകം ഇടപെടണം ഇമ്രാന്‍ഖാന്‍.. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റമുണ്ടായേക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയില്‍ പേടിയുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആണവായുധങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ നയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ആശങ്കയറിച്ചിരിക്കുന്നത്.ഇന്ത്യയുടെ കൈവശമുള്ള ആയുധ ശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരമായി പരിഗണിക്കണം. മോദി സര്‍ക്കാരിന്റെ പക്കലുള്ള ആണവായുധ ശേഖരത്തിന്റെ സുരക്ഷയും ലോകം ഗൗരവമായി കാണേണ്ടതുണ്ട്. കാരണം അത് ഒരു പ്രദേശത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയത്തിനാണ് മാറ്റം വരിക. പൊഖ്‌റാനില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് രാജ്‌നാഥ് സിംഗ് ഇന്ത്യ നീക്കങ്ങള്‍ കടുപ്പിക്കുകയാണെന്ന സൂചന നല്‍കിയത്.