വീണ്ടും ഇന്ത്യ – പാക് പോരാട്ടം വരുന്നു ; 2022 ട്വന്റി 20 ലോകകപ്പ് മത്സര ക്രമം പുറത്ത്

Must Read

ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – പാക് പോരാട്ടം ഈ വർഷവും ഉണ്ടാകും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓസ്‌ട്രേലിയ വേദിയാകുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യ-പാകിസ്താനെ ഈ വർഷം നേരിടുക.

ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2 വിലാണ്. ഒക്ടോബർ 23 ന് മെൽബണിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക.

12 ടീമുകളാണ് 2022 ട്വന്റി-20 ലോകകപ്പ് കളിക്കുക. ഇതിൽ 8 ടീമുകളെ റാങ്കിങിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കി 4 ടീമുകൾ ക്വാളിഫയർ മത്സരം വിജയിച്ച് ലോകകപ്പ് കളിക്കും.

ഒക്ടോബർ 16 ന് ശ്രീലങ്ക-നമീബിയ മത്സരത്തോടെ ക്വാളിഫയർ മത്സരങ്ങൾ ആരംഭിക്കും. ഒക്ടോബർ 22 ന് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്.

നവംബർ ഒമ്പതിന് ഒന്നാം സെമിയും നവംബർ പത്തിന് രണ്ടാം സെമിഫൈനലും നടക്കും. നവംബർ 13 ന് മെൽബണിലാണ് ഫൈനൽ.

പാകിസ്താനുമായുള്ള പരമ്പരകൾ നിർത്തിവെച്ച ശേഷം ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ നടക്കാറുള്ളത്.

 

 

Latest News

കേരളം സർക്കാർ പരാജയമെന്ന് സിപിഎം!..വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ സ്വാഗതം ചെയ്‌തുകൊണ്ട് പാർട്ടി.കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമമെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിച്ച് സിപിഎം. വിഴിഞ്ഞം സമരത്തെ നേരിടാൻ ആഭ്യന്തര വകുപ്പിന് കഴിവില്ല എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് കേന്ദ്ര...

More Articles Like This