പോർട്ലീഷിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യൻ മഹാമേള’- utsav 24 ജൂലൈ 27ന് Rathleague GAA ഗ്രൗഡിൽ

Must Read

പോർട്ട്ലീഷ് : ഇന്ത്യൻ കൾചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) ആദ്യമായി സംഘടിപ്പിക്കുന്ന utsav 24 എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം, കായിക മത്സരങ്ങൾക്കു flag off ചെയ്തുകൊണ്ട് Portlaoise Garda Officer നിർവഹിക്കുന്നതായിരിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലൈ 27നു Rathleague GAA ഗ്രൗണ്ട് വേദിയാകുന്ന ഈ മേളയുടെ ഔപചാരികമായ ഉത്ഘാടനം രാവിലെ 11 മണിക്ക് ദീപം തെളിയിച്ചുകൊണ്ട് രാഷ്ട്രിയ സാംസ്‌കാരിക നായകന്മാർ നിർവഹിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന ഈ കലാകായിക മേളയിൽ വിവിധ പ്രദേശങ്ങളെ പ്രിതി നിധീകരിച്ചെത്തുന്ന താരങ്ങൾ വടംവലി, തിരുവാതിര, ചെണ്ടമേളം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു.

ഭക്ഷണപ്രേമികൾക്ക് രുചിവൈവിദ്യങ്ങളുടെ രസകൂട്ടുകളൊരുക്കി ഇന്ത്യൻ, ആഫ്രിക്കൻ, ഐറിഷ് വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന വിനോദോപാദികൾ, കൗ‌തുകകാഴ്ചകൾ എന്നിവയും പ്രേത്യേകം സജ്ജമാക്കിയിരിക്കുന്നു.

വിശാലമായ വേദിയിൽ വിവിധ രാജ്യങ്ങളെ പ്രീതിനിധീകരിച്ചെത്തുന്ന നർത്തകരും ഗായകരും തങ്ങളുടെ കലാ മികവുകൾ തെളിയിക്കുന്നത് കൂടാതെ Elson നയിക്കുന്ന Rhythm Nenagh അവതരിപ്പിക്കുന്ന ഗാനമേളയും, Kumbalam North ന്റെ സംഗീത വിരുന്നും , Darshanന്റെ ചടുല താളത്തിലുള്ള DJ സംഗീതവും ഈ ആഘോഷവേളയെ വേറുറ്റതാക്കുന്നു.സംഗീതത്തോടൊപ്പം ദ്രശ്യവിരുന്നൊരുക്കി പ്രതിഭാധനരായ നർത്തകരെ അണിനിരത്തി Mudra ആർട്സും കുച്ചിപ്പുടിയുമായി ക്ലാസിക്കൽ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമൻ നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയിലെത്തുന്നു.

ജൂലൈ 27നു ആഘോഷങ്ങൾക്കൊപ്പം നറുക്കെടുപ്പ് വിജയികൾക്കു I phone 15 Pro, Samsung mobile, Tablet, Smartwatch എന്നിവ യഥാക്രമം സമ്മാനമായി ലഭിക്കുന്നതായിരിക്കും. Utsav 24ന്റെ മുഖ്യ പങ്കാളികളായെത്തുന്നതു, പോർട്ട്‌ലീഷിൽ സ്ഥിരതാമസക്കാരായെത്തുന്ന ഇന്ത്യക്കാർക്ക് വീടെന്ന സ്വപ്നത്തിനു സഹായവുമായെത്തുന്ന Sand Wood /Hume Aictioneers എന്നീ നിർമ്മാതാക്കളും,മറ്റു പ്രധാന സ്പോൺസേഴ്സ് മലയാള കൂട്ടായ്മകൾക്കും ആഘോഷങ്ങൾക്കും എല്ലായിപ്പോഴും സഹായ ഹസ്തവുമായി മുൻപോട്ടു വരുന്ന Bluechip Tiles കൂടാതെ Cover in a Click, Toyota Tallaght എന്നീ സംരംഭകരുമാണ്.

ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഈ മേളയിൽ മിതമായ നിരക്കിൽ വാഹനങ്ങൾക്കു പാർക്ക്‌ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിരിക്കുന്നു.പ്രവേശനം തികച്ചും സൗജന്യമായ ഈ മേളയുടെ ആരംഭംമുതൽ ഇന്നേവരെ പ്രദേശവാസികളുടെ നിർലോഭമായ പിൻതുണയും പ്രോത്സാഹനവും ആർജ്ജിച്ചെടുക്കുവാൻ സംഘാടകർക്കു സാധിച്ചിട്ടുണ്ട് എന്നുള്ളതു പ്രേത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്.

കാലാകാലങ്ങളായി Electric Picnic, National Ploughing Competition എന്നിവ നടത്തി പെരുമയാർജിച്ച പോർട്ലീഷിനു വരുംകാലങ്ങളിൽ മേനിപറയാൻ ആഘോഷങ്ങളുടെ പട്ടികയിൽ Utsav Midland Indian Festival ഉം ഇടംപിടിക്കുന്നുവെന്നുള്ളത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമായ ഒരു നേട്ടം തന്നെയാണ്.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This