അയര്‍ലന്‍ഡില്‍ ജോലി നേടുന്നവരില്‍ 40 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്; രണ്ടാം സ്ഥാനം ബ്രസീലിന്; ഫിലിപ്പൈന്‍സാണ് മൂന്നാം സ്ഥാനത്ത്

Must Read

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ജോലി നേടുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ തന്നെ മുന്നില്‍. 2023 ലെ ആദ്യ ആറു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പുതുതായി വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യന്‍ പൗരന്മാരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി മുതല്‍ ജൂണ്‍ 30 വരെ 15336 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള 15336 പൗരന്മാര്‍ക്കായി നല്‍കിയത്. ഇതില്‍ 5855 എണ്ണവും ഇന്ത്യക്കാരാണ് സ്വന്തമാക്കിയത്. വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നതില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്.1388 വീസകളാണ് ബ്രസീലുകാര്‍ സ്വന്തമാക്കിയത്. 1334 പെര്‍മിറ്റുകളുമായി ഫിലിപ്പൈന്‍സാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ 773, ചൈന 723, ദക്ഷിണാഫ്രിക്ക 604, നൈജീരിയ 421 എന്നിങ്ങനെ പെര്‍മിറ്റുകള്‍ നേടി.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This