ഇന്‍ഡോര്‍: കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു. കാറില്‍ നിന്ന് അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സിംറോളിലാണ് സംഭവം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പാറയില്‍ നിന്ന് ചുവന്ന കാര്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തിയ മറ്റ് വിനോദ സഞ്ചാരികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. കാർ അശ്രദ്ധമായി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പറഞ്ഞു.
#WATCH | Picnickers saved a father-daughter from drowning after a car fell into Lodhia Kund waterfall near Indore, Madhya Pradesh
(Video source: Sumit Mathew) pic.twitter.com/qlKcjQ5GbZ
— ANI MP/CG/Rajasthan (@ANI_MP_CG_RJ) August 7, 2023